
പാലക്കാട് കരിമ്പയിൽ ഗർഭിണിയായ ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ച് കൊന്നു ; ഭർത്താവ് റിമാൻഡിൽ
പാലക്കാട് കരിമ്പയിൽ ഗർഭിണിയുടെ മരണത്തിൽ ഭർത്താവ് നിഖിലിനെ കോടതി റിമാന്റ് ചെയ്തു. നിഖിൽ സജിതയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കോടതിയിൽ പറഞ്ഞു. ഇന്നലെ പുലർച്ചെയാണ് കരിമ്പ വെട്ടം സ്വദേശിനി സജിതയെ (26) വീട്ടിലെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു സജിതയുടെ മൃതദേഹം. കഴുത്തിൽ മുറിപ്പാടുകളുമുണ്ടായിരുന്നു. ഇരുവരും ഇന്നലെ രാത്രി വഴക്കു കൂടിയതായും മദ്യപിച്ചെത്തി പതിവായി വഴക്ക് കൂടുന്ന ശീലക്കാരനാണ് നിഖിലെന്നും നാട്ടുകാരും ബന്ധുക്കളും പൊലീസിന് മൊഴി നൽകിയിരുന്നു. സജിതയെ ഉപദ്രവിച്ച…