ഗർഭകാലത്ത് തീർച്ചയായും ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ… തീർച്ചയായും അറിയണം
ഗർഭാവസ്ഥയിൽ ചില ഭക്ഷണങ്ങൾ കഴിക്കരുതെന്ന് നിർദേശിക്കുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ഭക്ഷണകാര്യത്തിലെ നിയന്ത്രണം അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തിനും ഉത്തമാണ്. ചില ഭക്ഷണങ്ങൾ, അപകടസാധ്യതകൾ ഉണ്ടാക്കാം. ഒഴിവാക്കേണ്ട ചില ഭക്ഷണപദാർഥങ്ങൾ ഏതൊക്കെയെന്ന് മനസിലാക്കാം. പപ്പായ പഴുക്കാത്തതോ, പകുതി പഴുത്തതോ ആയ പപ്പായയിൽ ലാറ്റക്സ് പദാർഥവും പപ്പൈൻ എന്ന എൻസൈമും അടങ്ങിയിരിക്കുന്നു. ഈ ഘടകങ്ങൾ ഗർഭാശയ സങ്കോചത്തിനു കാരണമാകും. ഇത് ഗർഭം അലസൽ അല്ലെങ്കിൽ അകാല പ്രസവത്തിലേക്കു നയിച്ചേക്കാം. പഴുത്ത പപ്പായ സുരക്ഷിതമാണെന്നു കണക്കാക്കപ്പെടുന്നു. എങ്കിലും മിതമായ അളവിൽ വേണം…