ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവിടണം: ‘ഫെഫ്ക’

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ലൈംഗികാതിക്രമ പരാമര്‍ശമുള്ള എല്ലാവരുടെയും പേര് പുറത്തുവരണമെന്ന് സിനിമാ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക(ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള). സംഘടനയിലെ അംഗങ്ങളുടെ അറസ്റ്റുണ്ടായാല്‍ അച്ചടക്ക നടപടികള്‍ സ്വീകരിക്കുമെന്നും ഫെഫ്ക വ്യക്തമാക്കി. പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമനടപടികള്‍ സ്വീകരിക്കാനും അതിജീവിതരെ സഹായിക്കും. അതിജീവിതകള്‍ക്ക് സഹായം നല്‍കാന്‍ സ്ത്രീ അംഗങ്ങളുടെ കോര്‍ കമ്മിറ്റിയെ ചുമതലപ്പെടുത്തും . ഭയാശങ്കകളെ അകറ്റാന്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തില്‍ പ്രധാന കണ്ടെത്തലോ അറസ്റ്റോ…

Read More

പാമ്പുകൾക്കിടയിലെ അഭിനയ സിംഹങ്ങൾ; ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ചത്തതുപോലെ കിടക്കും, ചോര തുപ്പും

മനുഷ്യർക്കിടയിൽ മാത്രമല്ല പാമ്പുകൾക്കിടയിലുമുണ്ട് മികച്ച അഭിനേതാക്കൾ. പത്തി വിടർത്തിയും, ചീറ്റിയുമൊക്കെ ശത്രുക്കളെ അകറ്റാൻ നോക്കി പരാജയപ്പെടുമ്പോഴെടുക്കുന്ന പത്തൊൻപതാമത്തെ അടവാണ് അഭിനയം. ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാൻ ഇവ ചത്ത പോലെ കിടക്കും. യൂറേഷ്യൻ മേഖലയിൽ കാണപ്പെടുന്ന ഡൈസ് സ്നേക്ക് എന്ന വിഭാഗത്തിൽ പെട്ട പാമ്പുകളാണ് അഭിനയത്തിൽ വിരുതന്മാർ. ചത്ത പോലെ കിടക്കുന്നതിനൊപ്പം, വിസർജിക്കും. കൂടാതെ ഒരു തരം ദുർഗന്ധവും വമിപ്പിക്കും. എന്നിട്ടും ശത്രു സംശയിച്ച് നിൽക്കുന്നത് കണ്ടാൽ അഭിനയത്തിന്റെ ഒർജിനാലിറ്റി കൂട്ടാനായി വായിൽ നിന്ന് ചോര ഒഴുക്കും. അതോടുകൂടി…

Read More