
വഴിയിൽ നിന്ന് ലഭിച്ച വിലയേറിയ വാച്ച് പൊലീസിനെ ഏൽപ്പിച്ച് കുട്ടി മാതൃകയായി ; ആദരം നൽകി ദുബൈ പൊലീസ്
വഴിയിൽ നിന്ന് ലഭിച്ച വിലയേറിയ വാച്ച് ഉടമക്ക് തിരിച്ചേൽപിക്കാൻ സത്യസന്ധത പ്രകടപ്പിച്ച ഭിന്നശേഷി കുട്ടിയെ ദുബൈ പൊലീസ് ആദരിച്ചു. മുഹമ്മദ് അയാൻ യൂനിയാണ് ആദരമേറ്റുവാങ്ങിയത്. വിദേശിയായ വിനോദസഞ്ചാരിയുടെതായിരുന്നു വാച്ച്. യാത്രക്കിടെ ഇദ്ദേഹത്തിൽനിന്ന് നഷ്ടപ്പെട്ടുപോകുകയായിരുന്നു. സംഭവം ദുബൈ പൊലീസിൽ റിപ്പോർട്ട് ചെയ്ത ശേഷം ഇദ്ദേഹം സ്വദേശത്തേക്ക് തിരിച്ചുപോകുകയും ചെയ്തു. ദിവസങ്ങൾക്കു ശേഷമാണ് പിതാവിനൊപ്പം നടന്നുപോകുന്നതിനിടെ മുഹമ്മദ് അയാന് വഴിയിൽ നിന്ന് ഈ വാച്ച് ലഭിക്കുന്നത്. ഉടൻ പിതാവിന്റെ സഹായത്തോടെ ദുബൈ പൊലീസിൽ ഏൽപ്പിച്ചു. കുട്ടിക്ക് ലഭിച്ച വാച്ച് വിനോദസഞ്ചാരിയുടെതാണെന്ന്…