‘വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന ചടങ്ങുകളിൽ ഈശ്വരപ്രാർത്ഥന ഒഴിവാക്കുന്നതാണ് നല്ലത്’; തന്റെ അഭിപ്രായം വ്യക്തമാക്കി മുരളി തുമ്മാരുകുടി

സർക്കാർ ചടങ്ങുകൾ മതനിരപേക്ഷമാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിന് പിന്തുണയുമായി മുരളി തുമ്മാരുകുടി. വിശ്വാസികളും അവിശ്വാസികളും പങ്കെടുക്കുന്ന മീറ്റിംഗുകളിൽ നിർബന്ധിതമായി ഈശ്വരപ്രാർത്ഥന നടത്തുന്നത് ശരിയല്ല എന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്ന് തുമ്മാരുകുടി വ്യക്തമാക്കുന്നു. ലോകത്ത് എത്രയോ ഇടങ്ങളിലെ ചടങ്ങുകളിൽ താൻ പങ്കെടുക്കുന്നു. ഇതിൽ മതം ഭരണഘടനയിലുള്ള രാജ്യങ്ങൾ വരെ ഉണ്ട്. അവിടെ ഒന്നും പൊതു ചടങ്ങുകളിൽ ഇത്തരത്തിൽ ഈശ്വരപ്രാർത്ഥനകൾ ഇല്ലായെന്നും അദ്ദേഹം പറയുന്നു. മുരളി തുമ്മാരുകുടിയുടെ വാക്കുകൾ ”പൊതു സമ്മേളനങ്ങളിലെ ഈശ്വര പ്രാർത്ഥന കേരളത്തിൽ മീറ്റിംഗുകളിൽ പങ്കെടുക്കുമ്പോൾ…

Read More

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതിയുടെ വിധി ഇന്ന്

ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയതിനെതിരെ സമർപ്പിച്ച അപ്പീലിൽ അലഹബാദ് ഹൈക്കോടതി ഇന്ന് വിധി പറയും. മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെ അൻജുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റിയാണ് അപ്പീൽ നൽകിയത്. മസ്ജിദ് കമ്മിറ്റി ഫെബ്രുവരി 15ന് നൽകിയ രണ്ട് ഹർജികളിലാണ് ഇന്ന് വിധി പറയുന്നത്. ജനുവരി 31നാണ് ഗ്യാൻവാപി മസ്ജിദിൽ പൂജ നടത്തുന്നതിനായി വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. തുടർന്ന് ഫെബ്രുവരി ഒന്നിന് തന്നെ പള്ളിയുടെ തെക്കുഭാഗത്ത് പൂജ ആരംഭിക്കുകയും…

Read More

‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ സർക്കാർ ഓഫീസിൽ പ്രാർഥന; അന്വേഷണത്തിന് ഉത്തരവ്

തൃശ്ശൂർ ജില്ലാ ശിശുസംരക്ഷണ ഓഫീസിൽ ‘നെഗറ്റീവ് എനർജി’ പുറന്തള്ളാൻ പ്രാർഥന നടത്തിയ സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ കളക്ടറുടെ ഉത്തരവ്. സബ് കളക്ടർക്കാണ് അന്വേഷണ ചുമതല. ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ നേതൃത്വത്തിലാണ് ആഴ്ചകൾക്കു മുൻപ് പ്രാർഥന നടത്തിയത്. ഓഫീസ് സമയം വൈകീട്ട് 4.30-ഓടെയാണ് ഓഫീസിലെ ജീവനക്കാരോട് പ്രാർഥന നടക്കുന്നതായും പങ്കെടുക്കണമെന്നും ശിശുസംരക്ഷണ ഓഫീസർ ആവശ്യപ്പെട്ടത്. ഇതേ ഓഫീസിലുള്ള ചൈൽഡ്‌ലൈൻ പ്രവർത്തകർക്കും ഇതിൽ പങ്കെടുക്കേണ്ടിവന്നു. ഇവരിലൊരാളാണ് ളോഹയും ബൈബിളുമായെത്തി പ്രാർഥനയ്ക്ക് നേതൃത്വം നൽകിയത്. ഓഫീസർ ഒഴികെയുള്ള ജീവനക്കാരെല്ലാവരും കരാർവ്യവസ്ഥയിൽ ജോലിചെയ്യുന്നതിനാൽ…

Read More