മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല: സാഹചര്യം വിലയിരുത്തി പ്രധാനമന്ത്രി

പ്രയാഗ് രാജിൽ മഹാകുംഭമേളക്കിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്. അമൃത് സ്നാനത്തിനിടെ ബാരിക്കേഡ് തകർന്നാണ് അപകടമുണ്ടായത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. തിരക്കിനെ തുടർന്ന് തുടർ സ്നാനം നിർത്തിവെക്കുകയായിരുന്നു. അപകടത്തിൽ മരണം സംബന്ധിച്ച വാർത്താ ഏജൻസികളുടെ റിപ്പോർട്ടുകൾ അധികൃതർ സ്ഥിരീകരിച്ചില്ല. അതിനിടെ, കുംഭമേളയിലെ സാഹചര്യം പ്രധാനമന്ത്രി വിലയിരുത്തി. രക്ഷാപ്രവർത്തനവും, ചികിത്സയും കാര്യക്ഷമമായി നടക്കണമെന്ന് നിർദ്ദേശം നൽകി. കുംഭമേളയിലെ വിശേഷ ദിനത്തിൽ ഒരു കോടി പേരെങ്കിലും എത്തിയതായാണ് അനൗദ്യോഗിക കണക്ക്. 

Read More

തിരുപ്പതി ലഡു വിവാദം; വിശ്വാസികളോട് ‘വിശുദ്ധി’ പാലിക്കണമെന്ന് ക്ഷേത്ര അധികൃതര്‍

തിരുപ്പതി ലഡു വിവാദത്തിനു പിന്നാലെ ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിലെ ക്ഷേത്രങ്ങളിൽ വിശ്വാസികൾ കൊണ്ടുവരുന്ന പ്രസാദത്തിന് നിയന്ത്രണം. നിവേദ്യമായി സമർപ്പിക്കാൻ വിശ്വാസികൾ കൊണ്ടുവരുന്ന മധുരപലഹാരങ്ങളും മറ്റ് പാകംചെയ്ത വസ്തുക്കളും ഇനി ക്ഷേത്രത്തിൽ സ്വീകരിക്കില്ല. പകരമായി പഴങ്ങൾ, ഡ്രൈഫ്രൂട്ടുകൾ, നാളികേരം എന്നിവകൊണ്ടുവരാമെന്നാണ് ക്ഷേത്രം അധികാരികളുടെ തീരുമാനം. വസ്തുക്കളുടെ ‘വിശുദ്ധി’ വിഷയമായതിനാലാണ് ഈ നീക്കമെന്നാണ് ക്ഷേത്രം അധികാരികളുടെ പക്ഷം. തിരുപ്പതി ലഡുവിൽ മൃഗകൊഴുപ്പുണ്ടെന്ന വിവാദത്തിന് പിന്നാലെയാണ് ഉത്തർപ്രദേശിലെ പ്രമുഖ ക്ഷേത്രങ്ങളായ അലോപ് ശങ്കരി ദേവി, ബഡേ ഹനുമാൻ തുടങ്ങിയ വിവിധ ക്ഷേത്രങ്ങളിൽ ഈ…

Read More

വെടിവയ്പ്പ്; 3 പേർ പിടിയിൽ, യുപിയിൽ നിരോധനാജ്ഞ

 സമാജ്‌വാദി പാർട്ടി മുൻ എംപിയും യുപിയിലെ ഗുണ്ടാത്തലവനുമായ ആതിഖ് അഹ്‌മദും സഹോദരൻ അഷ്റഫ് അഹ്‌മദും കൊല്ലപ്പെട്ടതിനു പിന്നാലെ യുപിയിലെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആതിഖിന്റെയും സഹോദരന്റെയും കൊലപാതകമുണ്ടായ പ്രയാഗ്‌രാജിൽ കനത്ത ജാഗ്രതാനിർദ്ദേശവും നൽകി. മെഡിക്കൽ പരിശോധനയ്ക്ക് സഹോദരനൊപ്പം എത്തിച്ച ആതിഖ് ശനിയാഴ്ച രാത്രി പത്തുമണിയോടെ മാധ്യമങ്ങളോട് സംസാരിക്കാൻ തുടങ്ങുന്നതിനിടെയാണ് തൊട്ടടുത്ത് എത്തിയ മൂന്നു പേർ ഇവർക്കു നേരെ വെടിയുതിർത്തത്. മാധ്യമങ്ങളോട് ആതിഖ് സംസാരിക്കുന്നതിനിടെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരാൾ ആതിഖിന്റെ തലയ്ക്കു ചേർത്തു തോക്ക് പിടിച്ച് വെടിവയ്ക്കുന്നത്…

Read More