
ലഹരിക്കേസിൽ ശ്രീനാഥ് ഭാസിയെയും പ്രയാഗ മാർട്ടിനെയും ഇന്ന് ചോദ്യം ചെയ്യും
കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി മരുന്നു കേസിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസി, പ്രയാഗ മാർട്ടിൻ എന്നിവരെ പൊലീസ് ഇന്നു ചോദ്യം ചെയ്യും. എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ പി രാജ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ചോദ്യം ചെയ്യുക. ചോദ്യം ചെയ്യലിനായി രാവിലെ 10 ന് മരട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവരോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുസംബന്ധിച്ച് ഇരുവരുടേയും വീടുകളിൽ നോട്ടീസ് നൽകി. ലഹരി പാർട്ടിയിൽ പങ്കെടുക്കാനായി ശ്രീനാഥ് ഭാസിയും പ്രയാഗ…