മഹാകുംഭമേള ; പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ

മഹാകുഭമേളയ്ക്കായി പ്രയാഗ് രാജിൽ ഒരുക്കങ്ങൾ ദ്രുതഗതിയിൽ നടക്കുന്നു. കുംഭമേളയ്ക്കായി കോടികൾ ചെലവിട്ട് വലിയ അടിസ്ഥാന സൗകര്യ വികസനമാണ് ഇവിടെ നടക്കുന്നത്. നാളെ പ്രയാഗ് രാജിൽ എത്തുന്ന യോഗി ആദിത്യനാഥ് ഒരുക്കങ്ങൾ നേരിട്ട് വിലയിരുത്തും. ശുചിത്വത്തിനും സുരക്ഷയ്ക്കും പ്രാധാന്യം നൽകിയാകും ഇത്തവണത്തെ കുംഭമേളയെന്ന് സംഘാടകര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായി 238 കോടിയിലധികം രൂപ ചെലവിൽ ഒരുങ്ങുന്ന പ്രധാന ശുചിത്വ, സുരക്ഷാ പദ്ധതികളുടെ ഉദ്ഘാടനവും യോഗി നിര്‍വഹിക്കും. ശുചിത്വവും സുരക്ഷയും വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് അത്യാധുനിക ഉപകരണങ്ങൾ പദ്ധതിയുടെ ഭാഗമായി എത്തിക്കുന്നുണ്ട്….

Read More