
‘പ്രാവിൻ കൂട് ഷാപ്പ്’; എറണാകുളത്ത് ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു
സൗബിൻ ഷാഹിർ, ബേസിൽ ജോസഫ്, ചെമ്പൻ വിനോദ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ‘പ്രാവിൻ കൂട് ഷാപ്പ്’ എന്ന ചിത്രത്തിൻറെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. അൻവർ റഷീദ് എന്റർടൈൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് നിർമിക്കുന്ന ചിത്രത്തിൽ ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ്, നിയാസ് ബക്കർ, രേവതി തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. മഞ്ഞുമ്മൽ ബോയ്സിൻറെ വിജയത്തിനു ശേഷം ഷൈജു ഖാലിദ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രമാണ് പ്രാവിൻ കൂട് ഷാപ്പ്. ഡാർക്ക് ഹ്യൂമർ…