സേഫ് ആൻഡ് സ്ട്രോം നിക്ഷേപ തട്ടിപ്പ്; മുഖ്യപ്രതി പ്രവീൺ റാണയുടേയും മറ്റ് പ്രതികളുടേയും സ്വത്തുക്കൾ കണ്ടുകെട്ടും

സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടും. പ്രവീൺ റാണ ഉൾപ്പെടെയുള്ള പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ തൃശൂർ കളക്ടർ ഉത്തരവിട്ടു. ബഡ്‌സ് നിയമപ്രകാരമാണ് നടപടി. ജില്ലാ കലക്ടർ വി.ആർ കൃഷ്ണ തേജയാണ് സ്വത്ത് കണ്ടുകെട്ടാൻ ഉത്തരവിട്ടത്. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചതിന് 260 കേസുകളാണ് പ്രവീൺ റാണക്കെതിരെ വിവിധ സ്റ്റേഷനുകളിലുള്ളത്. അതതു മേഖലകളിലെ തഹസീൽദാർമാർക്കാണ് സ്വത്ത് കണ്ടുകെട്ടുന്ന ചുമതല. നിയമ വിരുദ്ധമായി നിക്ഷേപം സ്വീകരിച്ച് വഞ്ചിച്ചെന്ന് 260 കേസുകൾ വിവിധ…

Read More

നിക്ഷേപ തട്ടിപ്പ് കേസിൽ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് പൊലീസ് കസ്റ്റഡി അപേക്ഷ നൽകും. ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് അന്വേഷണം നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി. വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പൊലീസിന്റെ അന്വേഷണം.

Read More

പ്രവീൺ റാണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി

തൃശൂരിലെ സേഫ് ആന്റ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിൽ പ്രതി പ്രവീൺ റാണ നേപ്പാൾ വഴി വിദേശത്തേയ്ക്കു കടക്കുന്നത് തടയാനുള്ള നീക്കവുമായി പൊലീസ്. റാണയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇന്നലെ അറസ്റ്റിലായ റാണയുടെ കൂട്ടാളി വെളുത്തൂർ സ്വദേശി സതീശിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പ്രവീൺ റാണയെ പിടിക്കുന്നതിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് നിക്ഷേപകർ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ആദ്യ അറസ്റ്റുണ്ടായത്. റാണയുടെ വിശ്വസ്തനും അഡ്മിൻ മാനേജരുമായ സതീശിനെയാണ് വിയ്യൂർ എസ്‌ഐ കെ സി ബിജുവും സംഘവും പിടികൂടിയത്….

Read More

പ്രവീൺ റാണ നായകനായ സിനിമ സംവിധാനം ചെയ്തത് തൃശൂരിലെ എഎസ്‌ഐ

തൃശൂരിലെ സേഫ് ആൻറ് സ്‌ട്രോങ്ങ് നിക്ഷേപത്തട്ടിപ്പ് കേസ് പ്രതി പ്രവീൺ റാണയ്ക്ക് പൊലീസ് സേനയിലും ബന്ധങ്ങൾ. റാണ നായകനായ ചോരൻ സിനിമ സംവിധാനം ചെയ്തത് തൃശൂർ റൂറൽ പൊലീസിലെ എഎസ്‌ഐ ആയ സാൻറോ തട്ടിലാണ്. റാണയുടെ ബിസിനസിലെ സെക്യൂരിറ്റി ഓഫീസർമാരായി പ്രവർത്തിക്കുന്നതും മുൻ പൊലീസ് ഉദ്യോഗസ്ഥൻമാരാണ്.  പൊലീസിലെ ഉന്നത സ്വാധീനം റാണയ്ക്ക് കചമായി നിന്നെന്ന പരാതിക്കാരുടെ വാക്കുകൾ ശരിവയ്ക്കുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. പ്രവീൺ റാണയുടെ ഇടപാടുകളിൽ തട്ടിപ്പുണ്ടെന്ന് ഒരു കൊല്ലം മുമ്പ് തന്നെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോട്ടുണ്ടായിരുന്നു….

Read More

സേഫ് ആൻറ് സ്‌ട്രോങ്ങ് തട്ടിപ്പ്: കമ്പനി ഉടമ പ്രവീൺ റാണയ്‌ക്കെതിരെ 18 കേസുകൾ

തൃശ്ശൂരിലെ സേഫ് ആൻറ് സ്‌ട്രോങ് നിക്ഷേപത്തട്ടിപ്പിൽ കമ്പനി ഉടമ പ്രവീൺ റാണയ്ക്ക് എതിരെ കൂടുതൽ കേസുകളെടുത്ത് പൊലീസ്. 18 കേസുകളാണ് തൃശ്ശൂർ പൊലീസ് എടുത്തത്. തൃശ്ശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ മാത്രം 11 കേസെടുത്തു. കഴിഞ്ഞ ദിവസം ഇവിടെ ഒരു കേസെടുത്തിരുന്നു. തൃശ്ശൂർ വെസ്റ്റ് പൊലീസ് 5 പരാതികളിൽ കേസെടുത്തു. കുന്നംകുളത്ത് ഒന്നും. 48% വരെ പലിശ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഫ്രാഞ്ചൈസി ചേർക്കാമെന്നു പറഞ്ഞായിരുന്നു നിക്ഷേപം സ്വീകരിച്ചത്. ഒരു ലക്ഷം രൂപ മുതൽ ഇരുപത് ലക്ഷം…

Read More