
പ്രവാസി ഗ്യാലപ് പോളിൽ യു.ഡി.എഫ് തരംഗം
റേഡിയോ കേരളം പ്രവാസികൾക്കായി ഒരുക്കിയ ലോക്സഭാ ഗ്യാലപ് പോൾ പൂർണ്ണമായും യു.ഡി.എഫിന് അനുകൂലം. കേരളത്തിലെ ഇരുപത് സീറ്റിലും യു.ഡി.എഫ് സ്ഥാനാർഥികൾ ജയിക്കുമെന്നാണ് പോളിൽ പങ്കെടുത്ത പ്രവാസികളുടെ അഭിപ്രായം. ആറ് ഗൾഫ് രാജ്യങ്ങളിലെ 71,135 പ്രവാസികളാണ് ഗ്യാലപ് പോളിൻ്റെ ഭാഗമായത്. ഇന്ത്യയ്ക്ക് പുറത്ത് ആദ്യമായാണ് ഒരു റേഡിയോ നിലയം ഇത്രയും വിപുലമായ ലോക്സഭാ ഗ്യാലപ് പോൾ സംഘടിപ്പിച്ചത്. പൂർണ്ണമായും മലയാളത്തിൽ തയ്യാറാക്കിയ പോളിൽ വാട്സാപ്പ് മുഖേനയാണ് പ്രവാസികൾ പങ്കെടുത്തത്. പോളിൽ പങ്കെടുത്തവർ ഇരുപത് മണ്ഡലങ്ങളിലും യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമാണ് നൽകിയത്. എല്ലായിടത്തും…