
കെഎസ്എഫ്ഇ പ്രവാസി ചിട്ടി ; കെഎസ്എഫ്ഇ അധികൃതരുടെ ജിസിസി രാജ്യങ്ങളിലെ പര്യടനം പൂർത്തിയായി
പ്രവാസി ചിട്ടിയിൽ കൂടുതൽ പേരെ ചേർക്കുന്നതിന് ഗൾഫ് രാജ്യങ്ങളിൽ ബിസിനസ് പ്രമോട്ടർമാരെ നിയമിക്കുമെന്ന് കെഎസ്എഫ്ഇ ചെയർമാൻ കെ. വരദരാജൻ. ഇതിന്‍റെ നിയമ വശങ്ങൾ പരിശോധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ജിസിസി രാജ്യങ്ങളിലെ പര്യടനത്തിന് സമാപനം കുറിച്ച് ദുബായിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രമോട്ടർമാർക്ക് പത്ത് ശതമാനം കമ്മീഷൻ നൽകും.വരിക്കാർ തുക അടച്ചുകഴിഞ്ഞാൽ ഉടൻ തന്നെ കമ്മീഷൻ തുക ലഭിക്കും. പ്രവാസ ലോകത്തെ സംഘടനകളെ ഇതിനായി പരിഗണിക്കില്ലെന്നും വ്യക്തികളെയാണ് നിയോഗിക്കുകയെന്നും ചെയർമാൻ വ്യക്തമാക്കി. പ്രവാസി സൗഹൃദ മനോഭാവമാണ്…