
തരംഗമായി ‘സലാറി’ലെ ആദ്യ ഗാനം ‘സൂര്യാംഗം’
കെ.ജി.എഫ് 2 എന്ന ബ്രഹ്മാണ്ഡ വിജയത്തിന് ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ – പാർട്ട് 1 സീസ്ഫയർ. പ്രഭാസ് നായകനാകുന്ന ചിത്രം നിർമിക്കുന്നത് ഹോംബാലെ ഫിലിംസാണ്. ഡിസംബർ 22ന് ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം ഭാഷകളിൽ ലോകമെമ്പാടുമായി റിലീസിനൊരുങ്ങുന്ന ചിത്രത്തിൽ മോളിവുഡ് സൂപ്പർതാരം പൃഥ്വിരാജും പ്രധാന വേഷത്തിലുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘സൂര്യാംഗം’ എന്ന ലിറിക്കൽ സിംഗിളാണ് ഇന്ന് റിലീസ് ചെയ്തത്. കെ.ജി.എഫ് സിനിമകൾക്ക് ശേഷം രവി ബസ്രൂർ…