ബി പി എസ്‌ സി പരീക്ഷാ ക്രമക്കേടിന് എതിരായ നിരാഹാര സമരം ; പ്രശാന്ത് കിഷോർ അറസ്റ്റിൽ

ജൻ സൂരജ് പാർട്ടി സ്ഥാപകൻ പ്രശാന്ത് കിഷോർ അറസ്റ്റിൽ. ബിപിഎസ്‌സി പരീക്ഷാ ക്രമക്കേടിനെതിരെ പട്‌നയിലെ ഗാന്ധി മൈതാനിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുന്നതിനിടെയാണ് അറസ്റ്റ്. പ്രശാന്ത് കിഷോറിനെ ആംബുലൻസിൽ എയിംസിലേക്ക് കൊണ്ടുപോയി. നേരത്തെ ആശുപത്രിയിലേക്ക് മാറ്റാനുള്ള നീക്കം ചെറുത്ത പ്രശാന്ത് കിഷോർ, മരണം വരെ നിരാഹാരം തുടരുമെന്ന് പ്രഖ്യാപിച്ചു. തുടർന്ന് പട്‌ന പൊലീസിന്‍റെ വൻ സംഘം എത്തിയാണ് പ്രശാന്ത് കിഷോറിനെ ഗാന്ധി മൈതാനിയിൽ നിന്ന് മാറ്റിയത്. ജനുവരി 2നാണ് പ്രശാന്ത് കിഷോർ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയത്….

Read More

ബിഹാറിലെ 243 സീറ്റുകളിലും മത്സരിക്കും , 40 സീറ്റുകൾ സ്ത്രീകൾക്ക് ; പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ 243 സീറ്റുകളിലും ജന്‍ സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ജന്‍ സുരാജ് ഒക്ടോബര്‍ 2ന് രാഷ്ട്രീയ പാര്‍ട്ടിയായി പ്രഖ്യാപിക്കുമെന്ന അറിയിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. 40 സീറ്റുകള്‍ വനിതകള്‍ക്കായി മാറ്റിവയ്ക്കുമെന്നും പ്രശാന്ത് കിഷോര്‍ അറിയിച്ചു. സംസ്ഥാനത്ത് ജനകീയ സർക്കാർ അധികാരത്തിൽ വന്നാല്‍ ബിഹാറിലെ ജനങ്ങൾക്ക് പ്രതിമാസം 10,000-12,000 രൂപയുടെ ജോലികൾക്കായി മറ്റ് സംസ്ഥാനങ്ങളിലേക്ക് കുടിയേറേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അഞ്ച് വർഷത്തിനുള്ളിൽ 70 മുതൽ 80…

Read More

‘തോൽക്കുമെന്ന് ഉറപ്പായപ്പോൾ ബിജെപി പ്രശാന്ത് കിഷോറിനെ പണം കൊടുത്ത് ഇറക്കി’ ; ആരോപണവുമായി ആർജെഡി നേതാവ് തേജസ്വി യാദവ്

ലോക്സഭ തെരഞ്ഞെടുപ്പ് ആറാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോള്‍ അടുത്ത ദിവസങ്ങളിലായി ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട, പ്രശാന്ത് കിഷോറിന്‍റെ ബിജെപി അനുകൂല പ്രവചനങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് ആര്‍ജെഡി നേതാവ് തേജസ്വി യാദവ്. പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഏജന്‍റാണെന്നും, പണം വാങ്ങിയിട്ടാണ് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഇറക്കി, ബിജെപിക്ക് അനുകൂലമായ പ്രവചനങ്ങള്‍ നടത്തിച്ചു, പ്രശാന്ത് കിഷോറിന് ബിജെപി പണം നല്‍കുന്നുണ്ട്. അദ്ദേഹം ബിജെപി ഏജന്‍റ് മാത്രമല്ല, ബിജെപി മനസുള്ള ആള്‍…

Read More

‘വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ ഇടവേള എടുക്കുന്നതിൽ കുഴപ്പമില്ല’; രാഹുലിന് ഉപദേശവുമായി പ്രശാന്ത് കിഷോർ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് പ്രതീക്ഷിച്ച ഫലം ലഭിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി പിന്മാറണമെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. എല്ലാ പ്രായോഗികതകളിലും രാഹുൽ​ഗാന്ധി തൻ്റെ പാർട്ടിയെ നിയന്ത്രിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ 10 വർഷമായി കോൺഗ്രസിനെ നയിക്കാൻ കഴിയാതെ വന്നിട്ടും മാറിനിൽക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താ ഏജൻസിയായ പിടിഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രശാന്ത് കിഷോറിന്റെ പരാമർശം.  തൻ്റെ അഭിപ്രായത്തിൽ ഇത് ജനാധിപത്യ വിരുദ്ധം കൂടിയാണ്. “കഴിഞ്ഞ 10 വർഷമായി നിങ്ങൾ ഒരു വിജയവുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ, ഇടവേള എടുക്കുന്നതിൽ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

ശശി തരൂരിന്റെ മലബാർ പര്യടനത്തിന് കോൺഗ്രസിൽ അപ്രഖ്യാപിത വിലക്കെന്ന വാർത്തകളോട് പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ശശി തരൂരിന് യാതൊരു വിലക്കുമില്ലെന്നാണ് വി ഡി സതീശൻ പറഞ്ഞത്. ഒരു തടസവും ഒരു നേതാവിനും ഉണ്ടാവില്ലെന്ന് പറഞ്ഞ സതീശൻ, യൂത്ത് കോൺഗ്രസ് പിന്മാറിയതിനെ കുറിച്ച് അവരോട് ചോദിക്കണണെന്നും പ്രതികരിച്ചു. ………………………………… അധികാര ഗർവ് ബാധിച്ച പിണറായി വിജയൻ സർക്കാർ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെപ്പോലും അട്ടിമറിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി മുരളീധരൻ. കണ്ണൂർ സർവകലാശാല മുതൽ തിരുവനന്തപുരം നഗരസഭ…

Read More