ബിജെപി കണക്കുകൾ തെറ്റിച്ചു; ഭാവിയിൽ തിരഞ്ഞെടുപ്പ് പ്രവചനം നടത്തില്ലെന്ന് പ്രശാന്ത് കിഷോർ

തിരഞ്ഞെടുപ്പ് ഫലപ്രവചനം നടത്തുന്നത് നിർത്തുന്നുവെന്ന് രാഷ്ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രശാന്ത് നടത്തിയ പ്രവചനവും ഫലവും തമ്മിൽ വലിയ അന്തരം ഉണ്ടായതാണ് പുതിയ തീരുമാനത്തിന് കാരണമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.ഈ വർഷത്തെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബിജെപി 2019ലെ പ്രകടനം ആവർത്തിക്കുമെന്നും 370 സീറ്റുകളിൽ കൂടുതൽ നേടുമെന്നുമായിരുന്നു പ്രശാന്ത് കിഷോർ പ്രവചിച്ചത്. എന്നാൽ 240 സീറ്റുകൾ മാത്രമായിരുന്നു ബിജെപിക്ക് നേടാനായത്. പിന്നാലെയാണ് ഭാവിയിൽ പ്രവചനം നടത്തില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. ‘എന്നെപ്പോലുള്ള…

Read More

എക്സിറ്റ് പോൾ; സ്വയംപ്രഖ്യാപിത വിദഗ്ധരുടെ വിശകലനം കേട്ട് വിലയേറിയ സമയം കളയരുതെന്ന് പ്രശാന്ത് കിഷോർ

 ലോക്‌സഭാ തിരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രതികരണവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. സ്വയംപ്രഖ്യാപിത വിദഗ്ധരുടെ വിശകലനം കേട്ട് ജനങ്ങൾ തങ്ങളുടെ വിലയേറിയ സമയം പാഴാക്കരുതെന്ന് പ്രശാന്ത് എക്‌സിൽ കുറിച്ചു. ‘അടുത്ത തവണ തിരഞ്ഞെടുപ്പുപ്പിനെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും ചർച്ചകളുണ്ടാകുന്ന സാഹചര്യത്തിൽ വ്യാജ മാധ്യമപ്രവർത്തകരുടേയും സ്വയംപ്രഖ്യാപിത വിദഗ്ധരുടേയും വിശകലനം കേട്ട് നിങ്ങളുടെ വിലയേറിയ സമയം പാഴാക്കരുത്’, പ്രശാന്ത് കിഷോർ എക്‌സിൽ കുറിച്ചു. ബി.ജെ.പി 2019-ലെ 303 സീറ്റ് എന്ന തത്സ്ഥിതി തുടരുമെന്ന് നേരത്തെ പ്രശാന്ത് കിഷോർ വ്യക്തമാക്കിയിരുന്നു….

Read More