
വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്റെ അഭിനയമികവിനെക്കുറിച്ച് വിനീത്
വർഷങ്ങൾക്കുശേഷം ലൊക്കേഷനിൽ പ്രണവിന്റെ അഭിനയമികവിനെക്കുറിച്ച് വിനീത്. ഇതിലെ കഥാപാത്രത്തിനു പ്രണവ് കറക്ടായിരുന്നു. എഴുതുന്നതിനു മുമ്പുതന്നെ മുരളി, വേണു എന്നീ വേഷങ്ങളിൽ പ്രണവും ധ്യാനും വേണമെന്നുറപ്പിച്ചു. അനശ്വര നടന്മാരായ മുരളിയുടെയും നെടുമുടി വേണുവിന്റെയും പേരുകളാണ് ഇവര്ക്കിട്ടത്. ചമ്പക്കുളം തച്ചൻ സെറ്റിൽ മുണ്ടും ഏറെ ലൂസായ ജുബ്ബയും ധരിച്ചു കവിതയും ചൊല്ലി സഞ്ചിയുമിട്ടു വന്ന മുരളിയങ്കിൾ മനസിലുണ്ട്. ആ ലുക്കാണ് പ്രണവിനു കൊടുത്തത്. കമലദളത്തില്‍ ലാലങ്കിള്‍ ഉപയോഗിച്ചതുപോലെ ഒരു മാലയും പ്രണവിനു നല്കി. സ്ക്രിപ്റ്റെഴുതിക്കഴിഞ്ഞ് എല്ലാവര്ക്കും വായിച്ചുകൊടുത്തപ്പോള്‍ ചിത്രത്തിലെ ഒരു…