കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്ന് ഷഹ്സാദ് പൂനെവാല

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോൺ​ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും, കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേ​ദ്കറും സർദാർ വല്ലഭായ് പട്ടേലും കോൺ​ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്….

Read More

കൊവിഡ് നിയന്ത്രണം ഉണ്ടായിരുന്നു; പ്രണബ് മുഖർജിയോട് കോണ്‍ഗ്രസ് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകൻ

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജിയെ തള്ളി സഹോദരൻ അഭിജിത്ത് ബാനർജി രംഗത്ത്. കൊവിഡ് കാലത്ത് കടുത്ത നിയന്ത്രണങ്ങൾ ഉള്ളപ്പോഴാണ് അച്ഛൻ മരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും കൂടി 20 പേരാണ് സംസ്കാര ചടങ്ങിൽ പങ്കെടുത്തത്. വിലാപയാത്ര നടത്താമെന്ന് കോൺഗ്രസ് തീരുമാനിച്ചെങ്കിലും കഴിഞ്ഞില്ല. രാഹുൽ ഗാന്ധിയടക്കം നേതാക്കൾ ആദരാഞ്ജലി അർപ്പിക്കാനെത്തിയിരുന്നെന്നും അഭിജിത്ത് ബാനർജി പറഞ്ഞു. കോൺഗ്രസ് അനുശോചന  യോഗം ചേരാതിരുന്നതിനെ മകൾ ശർമ്മിഷ്ഠ മുഖർജി രൂക്ഷമായി വിമർശിച്ചിരുന്നു.

Read More