
‘മൻമോഹൻ സർക്കാരിനെ വിശ്വാസ വോട്ടെടുപ്പിൽ പിന്തുണയ്ക്കാൻ പ്രണബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു’; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ
മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ രാഷ്ട്രപതിയുമായിരുന്ന പ്രണബ് മുഖർജിക്കെതിരെ ഗുരുതര ആരോപണവുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോൾ. വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെയ്തുവെന്നും ഓപറേഷൻ സംഘത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും ഉണ്ടായിരുന്നതായും സെബാസ്റ്റ്യൻ പോൾ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു സെബാസ്റ്റ്യൻ പോൾ ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നത്….