വിക്ടോറിയ കോളേജില്‍ പ്രാണപ്രതിഷ്ഠക്കെതിരേ എസ്.എഫ്.ഐ ബാനര്‍; പോലീസെത്തി അഴിപ്പിച്ചു

അയോധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നതിനിടെ ഗവ. വിക്ടോറിയ കോളേജില്‍ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ പ്രതിഷേധം. പ്രതിഷേധസൂചകമായി പ്രധാന കവാടത്തിനുമുകളില്‍ ബാനർ ഉയർത്തി. രാവിലെ ഒമ്ബതോടെയാണ് ബാനർ ഉയർത്തിയത്. സംഭവമറിഞ്ഞ് നോർത്ത് പോലീസ് സ്ഥലത്തെത്തി. ബാനർ അഴിക്കാൻ ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികള്‍ കൂട്ടാക്കിയില്ല. കൂടുതല്‍ പോലീസെത്തി ബാനർ അഴിപ്പിച്ചു. വിദ്യാർഥികളോട് പിരിഞ്ഞുപോകാനാവശ്യപ്പെടുകയും ചെയ്തു. ബാനർ അഴിപ്പിച്ചതില്‍ പ്രതിഷേധിച്ച്‌ പ്രവർത്തകർ കോളേജിനകത്ത് മുദ്രാവാക്യം വിളിച്ചു. അയോധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളുമായി ബന്ധപ്പെട്ടു കോളേജിലെ വിദ്യാർഥികളെ സംഘടിപ്പിച്ച്‌ സംവാദവും നടത്തി. എ.ബി.വി.പി.യുടെയും ആർ.എസ്.എസിന്റെയും പരാതിയുടെ അടിസ്ഥാനത്തിലാണ്…

Read More

അയോധ്യ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു; പങ്കെടുത്ത് പ്രധാനമന്ത്രി

അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർഎസ്എസ് സർസംഘ് ചാലക് മോഹൻ ഭാഗവത്, യുപി ഗവർണർ ആനന്ദി ബെൻ പട്ടേൽ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ പൂജാ ചടങ്ങുകളിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്.  പ്രാണ പ്രതിഷ്ഠ നടക്കുമ്പോൾ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറിൽ പുഷ്പവൃഷ്ടി നടത്തി. ദർഭ പുല്ലുകളാൽ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളിൽ…

Read More