
ജാർഖണ്ഡ് സർക്കാരിനെ ബിജെപി അട്ടിമറിക്കാൻ ശ്രമിക്കുന്നു ; ആരോപണവുമായി കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി
ചംപയ് സോറനെ ഉപയോഗപ്പെടുത്തി ജാർഖണ്ഡ് സർക്കാരിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും നേതൃത്വത്തിൽ വിശ്വാസമുണ്ടെന്നും ബിജെപിയിൽ ചേരാൻ തീരുമാനിച്ചതായും അടുത്തിടെയാണ് മുന്‍മുഖ്യമന്ത്രി കൂടിയായ ചംപയ് സോറന്‍ വ്യക്തമാക്കിയത്. ”ആദിവാസികളുടെ ക്ഷേമത്തിനായി പോരാടുന്ന കുടുംബമാണ് ഹേമന്ത് സോറൻ. ബി.ജെ.പി അദ്ദേഹത്തെ ജയിലിലേക്ക് അയച്ചു. കേസില്‍ ശക്തമായ പരാമര്‍ശം നടത്തി ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചു. സര്‍ക്കാറിനെ അട്ടിമറിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. അതുകൊണ്ടാണ് ജാർഖണ്ഡിലും…