
പിഎസ്‍സി കോഴ ആരോപണം; പരാതി നൽകാൻ പ്രമോദ് കോട്ടൂളി
പാർട്ടിയെ തെറ്റിദ്ധരിപ്പിച്ചവരെ പുറത്തുകൊണ്ടുവരുമെന്ന് പിഎസ്‍സി കോഴ വിവാദത്തിൽ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി. വിവാദത്തെ തുടർന്ന് പ്രമോദിനെ സിപിഎം പുറത്താക്കിയിരുന്നു. പഴുതുകൾ അടച്ചുള്ള വിവരങ്ങളുമായി പരാതി നൽകുമെന്നും പ്രമോദ് പറഞ്ഞു. പിഎസ്‍സി റാങ്ക്ലിസ്റ്റിൽ ഉള്ള ഭാര്യക്ക് കോഴിക്കോട് നിയമനം നൽകാൻ വേണ്ടി ശ്രീജിത്ത് നിരന്തരം വിളിച്ചിരുന്നു. എന്നാൽ പി എസ് സി നിയമനവുമായി ബന്ധപ്പെട്ടല്ല ശ്രീജിത്തുമായി സ്ഥല ഇടപാടിന് ശ്രമിച്ചതെന്നും സാമ്പത്തിക പ്രതിസന്ധിയിലായ പാർട്ടി സഖാവിന്റെ സ്ഥലം വാങ്ങി സഹായിക്കാൻ ശ്രീജിത്തിനോട് ആവശ്യപ്പെട്ടിരുന്നുവെന്നും പ്രമോദ് പറഞ്ഞു. എന്നാൽ അത് തെറ്റിദ്ധരിക്കപ്പെട്ടു….