
കോഴ വിവാദം:പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോഗത്തിൽ ആവശ്യം
പിഎസ്‌സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. പാർട്ടിക്ക് കൂറച്ചുകൂടെ വ്യക്തത വരാനുണ്ടെന്നും അതിന് ശേഷം നടപടിയുണ്ടാവുമെന്നും അറിയിച്ചു. ഏത് തരത്തിലുള്ള നടപടിയാണ് ഉണ്ടാവുകയെന്ന് ജില്ലാ സെക്രട്ടറി പറഞ്ഞിട്ടില്ല. സി.പി.എം ടൗൺ ഏരിയാ കമ്മിറ്റി അംഗമാണ് പ്രമോദ് കോട്ടൂളി….