കുംഭമേളയില്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം; സിനിമാ നിര്‍മാതാവിനെതിരെ കേസെടുത്ത് പോലീസ്

മഹാകുംഭമേളയില്‍ നടന്‍ പ്രകാശ് രാജ് പങ്കെടുക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് കേസെടുത്തു. കന്നഡ സിനിമാ നിര്‍മാതാവ് പ്രശാന്ത് സാംബര്‍ഗിക്കെതിരേ പ്രകാശ് രാജ് മൈസൂരു ലക്ഷ്മിപുരം പോലീസില്‍ നല്‍കിയ പരാതിയിലാണ് കേസ്. മൈസൂരു സിറ്റി പോലീസ് കമ്മിഷണര്‍ സീമ ലട്കറുമായി അദ്ദേഹം സ്റ്റേഷനിലെത്തി പരാതി സംബന്ധിച്ച വിവരങ്ങള്‍ പങ്കുവെച്ചു. മഹാകുംഭമേളയില്‍ പങ്കെടുത്തിട്ടില്ലെന്നും നിര്‍മിതബുദ്ധി ഉപയോഗിച്ച് വ്യാജചിത്രം നിര്‍മിച്ചതിനുപിന്നില്‍ പ്രശാന്ത് സാംബര്‍ഗിയാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. ”ഞാന്‍ വിശ്വാസിയല്ല. എന്നാല്‍, ഒരു വിശ്വാസത്തിനോ മതത്തിനോ എതിരല്ല. വിശ്വാസികള്‍ക്ക് മഹാകുംഭമേള…

Read More

ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർ, ജയ് ഷായെ പരിഹസിച്ച് പ്രകാശ് രാജ്

ഐസിസി ചെയര്‍മാനായി തെരഞ്ഞടുക്കപ്പെട്ട ബിസിസിഐ സെക്രട്ടറി ജയ് ഷായെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ഓൾറൗണ്ട് ക്രിക്കറ്റർക്കായി എഴുന്നേറ്റു നിന്ന് കൈയ്യടിക്കണമെന്നായിരുന്നു പ്രകാശ് രാജിന്‍റെ പോസ്റ്റ്. ജയ് ഷായെ അഭിനന്ദിച്ച് കൊണ്ട് വിരാട് കോലി ഇട്ട ട്വീറ്റ്, റീ ട്വിറ്റ് ചെയ്തുകൊണ്ടായിരുന്നു പ്രകാശ് രാജ് ഇങ്ങനെ എഴുതിയത്. പ്രകാശ് രാജിന്‍റെ പോസ്റ്റിന് താഴെ നിരവധി പേര്‍ രസകരമായ കമന്‍റുകളും കുറിച്ചിരുന്നു. ഇന്ത്യയില്‍ ആദ്യം 10000 റണ്ണടിക്കുന്ന ബാറ്റര്‍ ശരദ് പവാറായിരുന്നുവെന്നും, 500…

Read More

‘2014-ന് ശേഷം ഉദ്ഘാടനം ചെയ്ത പാലത്തിനും കെട്ടിടത്തിനും സമീപം പോകരുത്’; പ്രകാശ് രാജ്

ബിജെപിയ്ക്ക് എതിരെ പതിവായി വിമർശനങ്ങൾ ഉന്നയിക്കുന്ന നടനാണ് പ്രകാശ് രാജ്. ഇപ്പോഴിതാ മോദി സർക്കാരിനെതിരെ പരോക്ഷമായ പ്രതികരണവുമായി എത്തിയിരിക്കുകയാണ് താരം. 2014-ന് ശേഷം ഉദ്ഘാടനം ചെയ്യുകയോ പണികഴിപ്പിക്കുകയോ ചെയ്ത പാലം, കെട്ടിടങ്ങൾ, വിമാനത്താവളങ്ങൾ, ആശുപത്രികൾ തുടങ്ങിയവയുടെ അടുത്തേയ്‌ക്കൊന്നും പോകരുതെന്ന് പ്രകാശ് രാജ് കുറിച്ചു. മൺസൂൺ മുന്നറിയിപ്പ് എന്ന് പറഞ്ഞുകൊണ്ടാണ് താരത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്. മോദി സർക്കാറിനെതിരെയുള്ള താരത്തിന്റെ പരോക്ഷ പ്രതികരണം സോഷ്യൽ മീഡിയയെ ചൂടുപിടിപ്പിച്ചിട്ടുണ്ട്. പ്രകാശ് രാജിന്റെ പോസ്റ്റിനെ പിന്തുണച്ചും പ്രതികൂലിച്ചും നിരവധിയാളുകൾ എത്തുന്നുണ്ട്.

Read More

‘തന്നെ വാങ്ങാൻ മാത്രം ആശയ സമ്പന്നരല്ല ബിജെപി’; ബിജെപിയിൽ ചേരുമെന്ന വാർത്തകളോട് പ്രതികരിച്ച് നടൻ പ്രകാശ് രാജ്

നടന്‍ പ്രകാശ് രാജ് ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ സാമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് താരം രംഗത്ത്. തന്നെ വാങ്ങാന്‍ മാത്രം ആശയപരമായി ബിജെപി സമ്പന്നരല്ലെന്ന് പ്രകാശ് രാജ് പറഞ്ഞു. ‘അവര്‍ അതിന് ശ്രമിച്ചെന്ന് താന്‍ കരുതുന്നു. എന്നാല്‍ എന്നെ വാങ്ങാന്‍ തക്ക (പ്രത്യയശാസ്ത്രപരമായി അവര്‍ സമ്പന്നരല്ലെന്ന് മനസ്സിലാക്കിയിരിക്കണം.’- പ്രകാശ് രാജ് എക്‌സില്‍ കുറിച്ചു. ‘പ്രകാശ് രാജ് ഇന്ന് മൂന്ന് മണിക്ക് ബിജെപിയില്‍ ചേരുമെന്ന’ ഒരു പോസ്റ്റ് പങ്കുവച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി തുടങ്ങി…

Read More

സിദ്ധാർത്ഥിനെതിരെയുള്ള പ്രതിഷേധം അംഗീകരിക്കാനാവാത്തത്; പ്രകാശ് രാജ്

നടൻ സിദ്ധാർഥ് പുതിയ സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവിൽ നടത്തിയ പത്രസമ്മേളനം കന്നഡ സംഘടനാപ്രവർത്തകർ തടസ്സപ്പെടുത്തിയതിൽ പ്രതിഷേധവുമായി നടൻ പ്രകാശ് രാജ്. പതിറ്റാണ്ടുകൾനീണ്ട കാവേരി പ്രശ്‌നം പരിഹരിക്കുന്നതിൽ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസർക്കാരിൽ സമ്മർദംചെലുത്തുന്നതിൽ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യംചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാർഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. കന്നഡികർക്കുവേണ്ടി ക്ഷമചോദിക്കുന്നതായും അദ്ദേഹം കുറിച്ചു. സിദ്ധാർഥിന് പത്രസമ്മേളനം നിർത്തി മടങ്ങേണ്ടിവന്നതിൽ ക്ഷമചോദിക്കുന്നതായി കന്നഡ നടൻ ശിവരാജ് കുമാറും പറഞ്ഞു.  കാവേരി വിഷയത്തിൽ സമരംനടത്തുന്ന കന്നഡ, കർഷക സംഘടനകൾക്ക്…

Read More

പ്രകാശ് രാജിനെതിരേ വധഭീഷണി; കന്നഡ യൂട്യൂബ് ചാനലിന്റെ പേരിൽ പോലീസ് കേസെടുത്തു

നടൻ പ്രകാശ് രാജിനെതിരേ വധഭീഷണി മുഴക്കിയതിന് കന്നഡ യുട്യൂബ് ചാനലായ ടി.വി. വിക്രമയുടെപേരിൽ പോലീസ് കേസെടുത്തു. പ്രകാശ് രാജ് നൽകിയ പരാതിയിലാണ് ബെംഗളൂരു അശോക്നഗർ പോലീസ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ സനാതനധർമത്തെ എതിർത്ത് നടത്തിയ പരാമർശത്തെ പ്രകാശ് രാജ് അനുകൂലിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി ടി.വി. വിക്രമയിൽ വന്ന പരിപാടിയാണ് കേസിനിടയാക്കിയത്. തന്നെയും കുടുംബത്തെയും മോശമായി ചിത്രീകരിക്കുന്നതും ഭീഷണി മുഴക്കുന്നതുമാണ് പരിപാടിയെന്ന് പ്രകാശ് രാജ് പറഞ്ഞു. ചാനൽ ഉടമയുടെ പേരിൽ ഉടൻ നടപടിയെടുക്കണമെന്ന് പ്രകാശ് രാജ് ആവശ്യപ്പെട്ടു. പരാതിക്കിടയാക്കിയ…

Read More

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ജൂലായ് 28-ന്

ഇന്ദ്രജിത്ത് സുകുമാരന്‍, പ്രകാശ് രാജ്, ബാബുരാജ്, നൈല ഉഷ,സരയൂ മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സനല്‍ വി ദേവന്‍ സംവിധാനം ചെയ്യുന്ന ‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍’ ജൂലായ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു. ഹരിശ്രീ അശോകന്‍, ബിനു പപ്പു, ബിജു സോപാനം, ജെയിംസ് ഏലിയാ, സുധീര്‍ പറവൂര്‍, ശരത്, പ്രശാന്ത് അലക്‌സാണ്ടര്‍, ഉണ്ണി രാജാ, അല്‍ത്താഫ് മനാഫ്, ഗംഗ മീര, മല്ലിക സുകുമാരന്‍ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. ‘പ്രിയന്‍ ഓട്ടത്തിലാണ്’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വൗ…

Read More