
‘സുകന്യ ഒരു നല്ല വ്യക്തിയല്ല പക്ഷെ നല്ല നടിയാണ്’; പ്രകാശ് പോൾ
ഹൊറർ ത്രില്ലർ പരമ്പരയായിരുന്നു ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന കടമറ്റത്ത് കത്തനാർ. മലയാളിയെ വിസ്മയിപ്പിച്ച ആദ്യ സൂപ്പർനാച്ചുറൽ ഡ്രാമ സീരിയലായും കടമറ്റത്ത് കത്തനാരെ വിശേഷിപ്പിക്കാം. ടൈറ്റിൽ റോൾ ചെയ്തത് നടൻ പ്രകാശ് പോളായിരുന്നു. ആലപ്പുഴയിലെ നൂറനാട് ജനിച്ച് സിനിമാ സീരിയൽ ലോകത്തേക്ക് പ്രശസ്തനായ പ്രകാശ് അപ്രതീക്ഷിതമായാണ് കത്തനാരുടെ റോളിലേക്ക് എത്തിയത്. കത്തനാർക്ക് ഡ്യൂപ്പിടാനാണ് ഞാൻ പോയത്. പിന്നീട് സീരിയൽ അണിയറപ്രവർത്തകർ എന്നെ തന്നെ കത്തനാരായി അഭിനയിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. ഒരു വർഷത്തോളം കടമറ്റത്ത് കത്തനാറിന്റെ ഷൂട്ടുണ്ടായിരുന്നു. നീലിയെപ്പോലൊരാളെ അടക്കി നിർത്താൻ…