മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല

ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന് പാര്‍ട്ടി കോഡിനേറ്ററുടെ ചുമതല. പാര്‍ട്ടി കോണ്‍ഗ്രസ് വരെയുള്ള കാലത്ത് കേന്ദ്രകമ്മിറ്റിയുടെയും പി.ബിയുടെയും മേല്‍നോട്ട ചുമതലയാണ് കാരാട്ടിന് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മറ്റി യോഗത്തിലാണ് തീരുമാനം. കോഡിനേറ്ററുടെ നേതൃത്വത്തില്‍ പാര്‍ട്ടി സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ക്ക് കൂട്ടായ ചുമതല നല്‍കാനായിരുന്നു സി.പി.എം. പൊളിറ്റ്ബ്യൂറോ യോഗത്തിലുണ്ടായ ധാരണ. ഏപ്രിലില്‍ തമിഴ്നാട്ടിലെ മധുരയില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുക്കും….

Read More

ത്രിപുരയും ബംഗാളും പാഠമാകണം, കേരളത്തിലെ ബിജെപിയുടെ വളർച്ച ഗൗരവമായി തന്നെ കാണണം; പ്രകാശ് കാരാട്ട്

ത്രിപുരയും ബംഗാളും പാഠമാകണമെന്നും കേരളത്തിലെ ബി.ജെ.പി.യുടെ വളർച്ച ഗൗരവമായി കാണണമെന്നും സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തിരഞ്ഞെടുപ്പു പ്രകടനം വിലയിരുത്തിയുള്ള കേന്ദ്ര കമ്മിറ്റി യോഗത്തിനു ശേഷം കേരളത്തിലെ ആദ്യ മേഖലാ യോഗത്തിൽ കേന്ദ്ര കമ്മിറ്റി അവലോകന റിപ്പോർട്ട് അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കാരാട്ട്. തുടർഭരണംനേടിയ സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്തുയർന്നില്ലെന്നും വിമർശനമുണ്ടായി. സംസ്ഥാന പ്രവർത്തന റിപ്പോർട്ടിന്റെ ഭാഗമായി സെക്രട്ടറി എം.വി. ഗോവിന്ദൻ ഭരണം മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. പെൻഷൻ മുടങ്ങിയത് വലിയ തിരിച്ചടിയായി. പെൻഷൻ കിട്ടിക്കൊണ്ടിരുന്നവരിൽ…

Read More

സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല കേസെടുത്തത്; മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടെന്ന് പ്രകാശ് കാരാട്ട്

മാധ്യമ സ്വാതന്ത്ര്യം സംബന്ധിച്ച് സിപിഎമ്മിന് ഒരേ നിലപാടാണെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. സർക്കാരിനെ വിമർശിച്ചതുകൊണ്ടല്ല മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതെന്നും വ്യക്തി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരിക്കാമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. അഖില നന്ദകുമാറിനെതിരെ കേസെടുത്തതിനെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ന്യായീകരിച്ചിരുന്നു. എന്നാൽ, മാധ്യമപ്രവർത്തകയ്ക്കെതിരെ കേസെടുത്തതിനെക്കുറിച്ചുള്ള ചോദ്യത്തിൽനിന്ന് ഒഴിഞ്ഞുമാറിയ…

Read More

കേന്ദ്രസർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം വേണം; കോൺഗ്രസ് നിലപാട് ഗുണകരമല്ല; പ്രകാശ് കാരാട്ട്

കേന്ദ്രസർക്കാരിനെതിരെ സിപിഎം നേതാവ് പ്രകാശ് കാരാട്ട്. കർണാടകയിൽ ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി സർക്കാർ എല്ലാ ശ്രമവും നടത്തി. ഹിജാബ് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തി കൊണ്ടുവന്നു. തൊഴിൽ നിയമത്തിൽ മാറ്റം വരുത്തി. വൻ അഴിമതി സർക്കാർ ആയിരുന്നു ബിജെപിയുടേത്. ഇതെല്ലാം ജനങ്ങളിൽ വലിയ എതിർപ്പ് ഉണ്ടായതുകൊണ്ട് അവിടത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടി എന്ന നിലയിൽ കോൺഗ്രസിന് നേട്ടമുണ്ടാക്കാൻ കഴിഞ്ഞുവെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ഇ കെ നായനാർ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പ്രകാശ് കാരാട്ട്. പ്രതിപക്ഷ…

Read More