
പ്രജ്വലിനെതിരെ വീണ്ടും ബലാൽസംഗക്കേസ്; ദൃശ്യങ്ങളിലുള്ള ഒരു യുവതി കൂടി പരാതി നൽകി
ജെഡിഎസ് നേതാവും ഹാസൻ സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണയ്‌ക്കെതിരെ വീണ്ടും ബലാൽസംഗക്കേസ്. പ്രജ്വൽ പീഡിപ്പിച്ചുവെന്നു മറ്റൊരു യുവതികൂടി പരാതി നൽകി. നേരത്തെ പുറത്തുവന്ന ദൃശ്യങ്ങളിൽ ഈ യുവതിയുമുണ്ടായിരുന്നു. മജിസ്‌ട്രേറ്റ് മുൻപാകെയാണു യുവതിയുടെ മൊഴി രേഖപ്പെടുത്തിയത്. ലൈംഗിക പീഡനം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പുതിയ കേസ്. ഇതിനിടെ പുറത്തുവന്ന വീഡിയോയിലുള്ള തന്റെ അമ്മയെ മൂന്ന് ദിവസമായി കാണാതായെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പിതാവ് എച്ച്.ഡി രേവണ്ണയ്ക്കുമെതിരെ ഒരാൾ പരാതി നൽകിയിട്ടുണ്ട്. വീഡിയോയിലുള്ള സ്ത്രീയുടെ മകനാണ് പരാതി നൽകിയത്. തുടർന്ന് മൈസൂരുവിലെ…