
‘ഞങ്ങൾക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു, ഹിറ്റാകുമെന്ന് വിചാരിച്ചു; ആ സീൻ കഴിഞ്ഞ് ലാലിന് ഉമ്മ കൊടുത്തു’; സ്വർഗചിത്ര അപ്പച്ചൻ
മോഹൻലാൽ-ജോഷി-രൺജി പണിക്കർ കൂട്ടുകെട്ടിൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് പ്രജ. ഇറങ്ങിയ സമയത്ത് ഏറ്റവും കൂടുതൽ മുതൽ മുടക്കിൽ വന്ന മലയാളം സിനിമയായിരുന്നു പ്രജയെന്ന് കേട്ടിട്ടുണ്ട്. നായകനും വില്ലന്മാരുമെല്ലാം മത്സരിച്ച് അഭിനയിച്ച സിനിമ. വലിയൊരു സ്റ്റാർ കാസ്റ്റിൽ മനോഹരമായ ഗാനങ്ങളുമായി എത്തിയ പ്രജ അക്കാലത്ത് പരാജയമായിരുന്നു. എന്നാൽ ഇന്നത്തെ തലമുറയിലെ പലരും പ്രജ ബോക്‌സ്ഓഫീസിൽ പരാജയപ്പെട്ടിരുന്നുവെന്നത് ഒരു അത്ഭുതത്തോടെയാണ് കേൾക്കുന്നത്. സക്കീൽ അലി ഹുസൈൻ എന്ന അധോലോക രാജാവായി മോഹൻലാൽ നിറഞ്ഞാടിയ സിനിമയിൽ ഡയലോഗുകളുടെ അതിപ്രസരമുണ്ടായിരുന്നുവെന്നതാണ് പരാജയ കാരണമായി പറയപ്പെടുന്നത്….