‘അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്, മികച്ച ഗായകനാണെന്നു സ്വയം അവകാശപ്പെടാത്തയാൾ’; എ.ആർ. റഹ്മാനെക്കുറിച്ച് സോനു നിഗം

സംഗീതസംവിധായകൻ എ.ആർ.റഹ്മാനെക്കുറിച്ചു വാചാലനായി ഗായകൻ സോനു നിഗം. പരിശീലനം ലഭിച്ചിട്ടില്ലെങ്കിലും റഹ്മാൻ മികച്ച ഗായകനാണെന്നും അദ്ദേഹത്തിന്റെ ശബ്ദം ഏറെ ആകർഷണീയമാണെന്നും സോനു പറഞ്ഞു. അടുത്തിടെ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് റഹ്മാനെക്കുറിച്ച് സോനു നിഗം പറഞ്ഞത്. ‘എ.ആർ.റഹ്മാൻ പരിശീലനം ലഭിക്കാത്ത ഗായകനാണെങ്കിലും അദ്ദേഹത്തിന്റെ ശബ്ദം വളരെ മനോഹരമാണ്. അക്കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. എന്നാൽ താൻ ഒരു മികച്ച ഗായകനാണെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. റഹ്മാൻ ഒരു മികച്ച സംഗീതസംവിധായകനായതു കൊണ്ടു തന്നെ അദ്ദേഹത്തിന്റെ ശബ്ദത്തിന് എപ്പോഴും…

Read More

സില്ലിയായ കാരണത്തിനാണ് വഴക്ക്; സെറ്റിലെ കങ്കണയിങ്ങനെ; വിശാഖ് നായർ പറയുന്നു

കങ്കണ റണൗത്തിന്റെ എമർജൻസി എന്ന ചിത്രം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. അന്തരിച്ച മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ​ഗാന്ധിയെയാണ് കങ്കണ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. അടിയന്തരാവസ്ഥാക്കാലവും ഇന്ദിരാ​ഗാന്ധിയുടെ ജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയം. കങ്കണ തന്നെയാണ് എമർജൻസി സംവിധാനം ചെയ്തതും നിർമ്മിച്ചതും. ഇന്ദിരാ​ഗാന്ധിയുടെ മകൻ സഞ്ജയ് ​ഗാന്ധിയുടെ വേഷം ചെയ്യുന്നത് മലയാളി നടൻ വിശാഖ് നായരാണ്. വിശാഖിന്റെ പെർഫോമൻസിനും കെെയടി ലഭിക്കുന്നുണ്ട്. നേരത്തെ കങ്കണ നായികയായെത്തിയ തേജസ് എന്ന സിനിമയിലും വിശാഖ് അഭിനയിച്ചിട്ടുണ്ട്. കങ്കണയ്ക്കൊപ്പമുള്ള അനുഭവം പങ്കുവെക്കുകയാണ് വിശാഖ് നായരിപ്പോൾ. ക്ലബ്…

Read More

ഒറ്റ ദിവസം ഇന്ത്യ എണ്ണിയത് 64 കോടി വോട്ട്; യുഎസ് ഇപ്പോഴും എണ്ണിക്കൊണ്ടിരിക്കുന്നു: ഇലോൺ മസ്ക്

ഇന്ത്യൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെയും ഒരു ദിവസത്തിനുള്ളിൽ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്ന മികവിനെയും പ്രശംസിച്ച് ടെസ്‌ല സിഇഒ ഇലോൺ മസ്‌ക്. ‌യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കലിഫോർണിയയിൽ വോട്ടെണ്ണി തീരാത്തതിനെ പരിഹസിച്ചായിരുന്നു മസ്കിന്റെ എക്സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റ്. “ഇന്ത്യ ഒറ്റ ദിവസം കൊണ്ട് 64 കോടി വോട്ടുകൾ എണ്ണി. തിരഞ്ഞെടുപ്പു കഴിഞ്ഞ് 18 ദിവസം കഴിഞ്ഞിട്ടും കലിഫോർണിയ ഇപ്പോഴും 15 ദശലക്ഷം വോട്ടുകൾ എണ്ണിക്കൊണ്ടിരിക്കുന്നു’’ ഇതായിരുന്നു മസ്കിന്റെ എക്സിലെ പോസ്റ്റ്. യുഎസ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടാഴ്ച പിന്നിട്ടെങ്കിലും കലിഫോർണിയയിൽ ഇനിയും…

Read More

‘ഇത്രയും സൗന്ദര്യമുള്ള ഒറ്റ സിനിമാ നടനെ എനിക്ക് ഓർമവരുന്നില്ല’; ലോറൻസ് ബിഷ്ണോയിയെ പ്രകീർത്തിച്ച് രാം​ഗോപാൽ വർമ

അധോലോക നായകൻ ലോറൻസ് ബിഷ്ണോയിയേക്കുറിച്ച് സിനിമയെടുക്കാൻ തയ്യാറെടുത്തിരിക്കുകയാണ് ബോളിവുഡ് സംവിധായകൻ രാം​ഗോപാൽ വർമ. ഇപ്പോഴിതാ ലോറൻസ് ബിഷ്ണോയിയെ പ്രകീർത്തിച്ചിരിക്കുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെയത്രയും സൗന്ദര്യം ഇന്ത്യയിലെ ഒരുനടനും ഇല്ലെന്ന് ആർ.ജി.വി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ലോറൻസ് ബിഷ്ണോയിക്ക് നടൻ സൽമാൻ ഖാനോട് തോന്നിയ പകയേക്കുറിച്ച് രാം​ഗോപാൽ വർമ കഴിഞ്ഞദിവസം എക്സിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ബിഷ്ണോയിയുടെ സൗന്ദര്യത്തേക്കുറിച്ച് അദ്ദേഹം പുകഴ്ത്തിയിരിക്കുന്നത്. “ഏറ്റവും വലിയ അധോലോകനായകനെക്കുറിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ ഒരു സംവിധായകനും ദാവൂദ് ഇബ്രാഹിമിനെപ്പോലെയോ ഛോട്ടാ രാജനെപ്പോലെയോ…

Read More

 ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന കശ്മീർ ജനതയുടെ കയ്യിൽ ഇന്ന് പേനയും പുസ്കങ്ങളും: പ്രധാനമന്ത്രി

ജമ്മു കശ്മീര്‍ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തിലെ റെക്കോര്‍ഡ് വോട്ടിംഗ് ശതമാനത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു കാലത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിഞ്ഞിരുന്ന ജമ്മു കശ്മീര്‍ ജനതയുടെ കയ്യില്‍ ഇപ്പോള്‍ പുസ്തകങ്ങളും പേനകളുമാണെന്ന് അദ്ദേഹം പറഞ്ഞു. കശ്മീരിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളായ പിഡിപി, നാഷണല്‍ കോണ്‍ഫറന്‍സ്, കോണ്‍ഗ്രസ് എന്നിവരെ അദ്ദേഹം വിമര്‍ശിക്കുകയും ചെയ്തു. ഇവര്‍ കാരണം കശ്മീരിലെ ഹിന്ദുക്കള്‍ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങേണ്ടി വന്നെന്നായിരുന്നു പ്രധാനമന്ത്രിയുടെ വിമര്‍ശനം. സമാനമായ രീതിയില്‍ അക്രമങ്ങളും അതിക്രമങ്ങളും സഹിച്ചവരാണ്…

Read More

‘നല്ല മനുഷ്യർക്കേ അങ്ങനെ പറയാനാകൂ, ചാനലിലൊന്നും ആ പാട്ട് വന്നില്ല’; അലക്‌സ് പോൾ പറയുന്നു

ഗായിക ചിത്രയെക്കുറിച്ച് സംസാരിക്കുകയാണ് സംഗീത സംവിധായകൻ അലെക്‌സ് പോൾ. ഹലോ എന്ന ചിത്രത്തിലെ ചെല്ലത്താമരേ എന്ന ഗാനം ചിത്ര പാടിയതിനെക്കുറിച്ചാണ് അലക്‌സ് പോൾ സംസാരിച്ചത്. മൈൽസ്റ്റോൺ മേക്കേർസിനോടാണ് പ്രതികരണം. ചെല്ലത്താമരേ ചിത്രയുടെ മനസ് അറിഞ്ഞ പാട്ടാണ്. ചിത്ര നല്ല പാട്ടുകാരിയാണെന്ന് നമുക്ക് അറിയാം. പക്ഷെ ആ പാട്ടിൽ ഹിന്ദി പോർഷൻ ഉണ്ട്. ആ ഭാഗം സംഗീത എന്ന കുട്ടിയാണ് പാടിയത്. ചെന്നൈയിൽ വെച്ച് ചിത്ര പാടി അയക്കുകയാണ് ചെയ്തത്. എനിക്ക് സമയം ഉണ്ടായിരുന്നില്ല. വേറൊരു പടത്തിന്റെ വർക്കിലായിരുന്നു….

Read More

മുണ്ടക്കൈയ്യിലും ചൂരൽമലയിലും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെ: മുഹമ്മദ് റിയാസ്

ഉരുൾപൊട്ടലിൽ സർവതും തകർത്തെറിയപ്പെട്ട വയനാട് മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈയ്യിലും ചൂരൽമലയിലും ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനം നടത്തിയത് അവിടത്തെ ജനങ്ങൾ തന്നെയാണെന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമദ് റിയാസ്. ജനങ്ങൾ വയനാടിനായി കൈക്കോർക്കുന്ന കാഴ്ചയാണ് ദുരന്തമുഖത്ത് കാണാൻ സാധിച്ചതെന്നും മുഹമ്മദ് റിയാസ്  പ്രതികരിച്ചു. ഇന്നലെ താത്കാലിക പാലത്തിലൂടെയും മറ്റും നിരവധി പേരെയാണ് അവിടെനിന്നു രക്ഷപ്പെടുത്തിയത്. വൈകുന്നേരം 5 മണിയോടെ ഇരുട്ടാകുന്ന മേഖലയാണ് മുണ്ടക്കൈ, അവിടെ ഈ താത്കാലിക മാർഗത്തിലൂടെ രാത്രി ഏഴര വരെ കൊണ്ടുവന്നത് 486 പേരെയാണ്. ഇത് ദുരന്തത്തിന്റെ…

Read More

ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ല; സുരേഷ് ഗോപിയെ വീണ്ടും പ്രശംസിച്ച് എം കെ വർഗീസ്

ബിജെപിയിൽ പോകുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്ന് തൃശൂര്‍ മേയർ എം കെ വർഗീസ്. ബിജെപിയുമായി സഹകരിക്കാൻ കഴിയില്ലെന്നും വിവാദങ്ങള്‍ക്കിടെ എം കെ വർഗീസ് പ്രതികരിച്ചു. വലിയ പ്രതീക്ഷയിലാണ് സുരേഷ് ഗോപിയെ തിരഞ്ഞെടുത്തത്. വികസനം നടത്തുമെന്ന് ജനത്തിന് പ്രതീക്ഷയുണ്ട്. വികസനം നടത്താൻ തയ്യാറായാൽ കൂടെ നിൽക്കണ്ടേയെന്നും അദ്ദേഹം ചോദിച്ചു. ആര് വികസനത്തിനൊപ്പം നിന്നാലും താൻ അവർക്കൊപ്പം നിൽക്കും. സുരേഷ് ഗോപിക്ക് വികസനത്തിൽ ഉദ്ദേശ ലക്ഷ്യങ്ങൾ ഉണ്ട്. അദ്ദേഹത്തിന്‍റെ വികസന പ്രവർത്തനങ്ങളെ സ്വാഗതം ചെയ്യും. സിപിഐയുടെ എതിർപ്പ് തന്നോട് പറഞ്ഞിട്ടില്ലെന്നും പ്രശ്നങ്ങൾ…

Read More

രാഹുൽ ഗാന്ധിയെ പുകഴ്ത്തി ശിവസേന ഉദ്ദവ് വിഭാഗത്തിൻ്റെ മുഖപത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപിയെയും വിമർശിച്ച് ലോക്സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് ശിവസേന ഉദ്ദവ് വിഭാഗത്തിൻ്റെ മുഖപത്രമായ ‘സാമ്ന’യുടെ എഡിറ്റോറിയൽ. ഹിന്ദുത്വയുടെ പേരില്‍ ബിജെപി കലാപം അഴിച്ചുവിടുന്നുവെന്നും വിദ്വേഷം പരത്തുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. യഥാര്‍ഥ ഹിന്ദുത്വം സഹിഷ്ണുതയുടേതാണെന്നും ഭയമില്ലാതെ സത്യത്തെ മുറുകെപ്പിടിക്കുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു. മോദിയേയും അമിത് ഷായേയും വെല്ലുവിളിക്കാന്‍ രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരു നേതാവില്ലന്നും ‘സാമ്ന’യുടെ എഡിറ്റോറിയലിൽ പറയുന്നു. പത്തുവര്‍ഷമായി മൃഗീയ ഭൂരിപക്ഷത്തിന്റെ പിന്‍ബലത്തില്‍ ബിജെപി നേതൃത്വംനല്‍കുന്ന സര്‍ക്കാര്‍ പാര്‍ലമെന്റിനെ…

Read More

ഗോകുൽ സുരേഷ് പറഞ്ഞ സ്റ്റേറ്റ്മെന്റ് ഞാൻ കേട്ടതാണ്, ഇപ്പോൾ നടക്കുന്ന ആക്രമണം വിഷമിപ്പിക്കുന്നത്; മേജർ രവി

സുരേഷ് ഗോപി തൃശൂർ ലോക്സഭ മണ്ഡലത്തിൽ വിജയിച്ചതിന് പിന്നാലെ നടി നിമിഷ സജയന് നേരെ രൂക്ഷമായ സൈബർ ആക്രമണം നടന്നിരുന്നു. നാല് വർഷങ്ങൾക്ക് മുമ്പ് തൃശൂർ മണ്ഡലവുമായി ബന്ധപ്പെട്ട് നിമിഷ നടത്തിയ പ്രസ്താവനയാണ് സൈബർ ആക്രമണത്തിന് കാരണം. താരത്തിന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് സംഘപരിവാർ അനുഭാവികൾ വ്യപകമായി സൈബർ ആക്രമണം അഴിച്ചുവിട്ടത്. ആക്രമണം രൂക്ഷമായതോടെ എതിർപ്പുമായി സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് രംഗത്തെത്തിയിരുന്നു. അവർ അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവർക്കെതിരെ നടക്കുന്ന സോഷ്യൽ മീഡിയ…

Read More