‘കേന്ദ്ര വിമർശനമുണ്ടായിട്ടും ചുമതല നിർവഹിച്ചു’; ദേശാഭിമാനി ലേഖനത്തിൽ ഗവർണറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി
കേരള ഗവർണർ രാജേന്ദ്ര അർലേക്കറെ പുകഴ്ത്തി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ്റെ ലേഖനം. നയപ്രഖ്യാപന പ്രസംഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ വിമർശനം ഉണ്ടായിട്ടും ഭരണഘടനാ ചുമതല നിർവഹിച്ചുവെന്നും ഇത് സ്വാഗതാർഹമാണെന്നും അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. വരും നാളുകളിലും സമാനമായ സമീപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഒന്നര മിനുട്ട് മാത്രം നയപ്രഖ്യാപന പ്രസംഗം വായിച്ച് ശോഭ കെടുത്തിയില്ല. കഴിഞ്ഞ നയപ്രഖ്യാപന പ്രസംഗം ആരിഫ് മുഹമ്മദ് ഒന്നേ കാൽ മിനുട്ടിൽ ഒതുക്കിയിരുന്നു. രണ്ട് മണിക്കൂറോളം നീണ്ട പ്രസംഗത്തിൽ പിണറായി…