ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല; പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക

ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മാര്‍ക്കോ ചിത്രം 100 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്. ചിത്രം മോളിവുഡും കടന്ന് വിവിധ ഭാഷകളില്‍ മുന്നേറിക്കൊണ്ടിരിക്കെ ഉണ്ണി മുകുന്ദനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സ്വാസിക വിജയ്. ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല, ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും ഉണ്ണി പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണെന്ന് സ്വാസിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഉണ്ണി മുകുന്ദനെ സൂപ്പര്‍ സ്റ്റാര്‍ എന്നുവിശേഷിപ്പിച്ചുകൊണ്ടാണ് സ്വാസികയുടെ ഇന്‍സ്റ്റഗ്രാം കുറിപ്പ്. സ്വാസികയുടെ കുറിപ്പ് ഉണ്ണി ഇന്ന് നേടിയെടുത്തത്…

Read More

‘പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഫ, അഭിമാനിക്കാനുള്ള വകയുണ്ടെന്ന് ഉറപ്പുതരാം; അല്ലു അർജുൻ

പുഷ്പ 2-ൽ തകർപ്പൻ പ്രകടനമാണ് ഫഹദ് ഫാസിൽ കാഴ്ചവെച്ചിരിക്കുന്നതെന്നും എല്ലാ മലയാളികൾക്കും അദ്ദേഹത്തെ കുറിച്ചോർത്ത് അഭിമാനിക്കാമെന്നും നടൻ അല്ലു അർജുൻ. കൊച്ചിയിൽ നടന്ന സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടെയായിരുന്നു അല്ലു അർജുൻ ഫഹദിൻ്റെ പ്രകടനത്തെ പ്രശംസിച്ചത്. പുഷ്പ 2’ലെ ഒരു പാട്ടിന്‍റെ ഹൂക്ക് ലൈൻ ചിത്രം റിലീസാകുന്ന 6 ഭാഷകളിലും മലയാളത്തിലായിരിക്കുമെന്നും അല്ലു അർജുൻ വെളിപ്പെടുത്തി. എല്ലാ മലയാളികള്‍ക്കും നമസ്‌കാരം. കേരളത്തിനോട് ദത്തുപുത്രനായ മല്ലു അര്‍ജുന്‍ സ്‌നേഹമറിയിക്കുകയാണ്. കേരളത്തിലേക്ക് വണ്ടി കയറുമ്പോള്‍ ഞാന്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞത് എന്റെ സ്വന്തം…

Read More

തൃശൂർ മേയറോട് ആദരവും സ്‌നേഹവുമെന്ന് സുരേഷ് ഗോപി; പ്രശംസിച്ച് മേയർ

പരസ്പരം പ്രശംസിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എംകെ വർഗീസും. തൃശൂർ അയ്യന്തോളിൽ നടന്ന കോർപ്പറേഷൻറെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിൻറെ ഉദ്ഘാടന ചടങ്ങിനിടെയാണ് മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയത്. തൻറെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തൻറെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്‌നേഹിക്കാനും മാത്രമാണ് തോന്നുന്നത് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു. മേയർക്ക് എതിര് നിൽക്കുന്നവർ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി…

Read More

പാപനാശത്തിന്റെ സെറ്റിൽ പ്രണവ് മോഹൻലാൽ ക്ലാപ്പടിക്കുന്നതു കണ്ടപ്പോൾ ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു; കമൽഹാസൻ

ഇന്ത്യൻ വെള്ളിത്തിരയിലെ മഹാനടനാണ് കമൽഹാസൻ. ആ ഇതിഹാസനടൻ വെള്ളിത്തിരയിൽ ആടിയ വേഷങ്ങളെല്ലാം വിസ്മയങ്ങളാണ്. മോഹൻലാലുമായി അടുത്തബന്ധം പുലർത്തുന്ന കമൽഹാസൻ അദ്ദേഹത്തെക്കുറിച്ചും മകൻ പ്രണവിനെക്കുറിച്ചും പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാണ്. മോഹൻലാൽ എഴുതിയ മോഹൻലാലിന്റെ യാത്രകൾ എന്ന പുസ്തകം പ്രകാശനം ചെയ്യാൻ എന്നെ ക്ഷണിക്കുകയുണ്ടായി. നടനെന്നതിലപ്പുറം അദ്ദേഹം മലയാളത്തിലെ മികച്ച ഒരെഴുത്തുകാരൻകൂടിയാണ് എന്ന യാഥാർഥ്യം എനിക്ക് ബോധ്യപ്പെട്ടത് ആ ചടങ്ങിൽ വച്ചാണ്. ഒരു യാത്രികന്റെ ഓർമകളാണ് ആ പുസ്തകം. മോഹൻലാൽ എഴുതിയ പല പുസ്തകങ്ങളും ഒരു നടന്റെ സാമൂഹിക പ്രതിബദ്ധത…

Read More

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയത് കേരളം; പ്രശംസിച്ച് ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ കേരളത്തെ പ്രശംസിച്ച് ഡബ്ല്യു.എച്ച്.ഒ ഹെല്‍ത്ത് ഫിനാന്‍സിംഗ് ലീഡ് ഡോ. ഗ്രേസ് അച്യുഗുരാ. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി നടത്തിയ കൂടിക്കാഴ്ചയിലും സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ‘അനുഭവ് സദസ്’ ദേശീയ ശില്‍പശാലയിലും സംസ്ഥാനത്തെ സൗജന്യ ചികിത്സ മാതൃകാപരമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.  ചെറുതും ഇടത്തരവുമായ സാമ്പത്തിക രാഷ്ട്രങ്ങളില്‍ ഇത്തരം പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നതിന്റെ സാധ്യതകള്‍ ഡോ. ഗ്രേസ് അച്യുഗുരാ ആരാഞ്ഞു. രോഗികള്‍ക്ക് അവരുടെ സ്വന്തം കൈയ്യില്‍ നിന്നുമെടുത്തുള്ള…

Read More

മോദി മികച്ച നേതാവ്, രാജ്യത്ത് ക്രൈസ്തവര്‍ അരക്ഷിതരല്ല ; മാർ ആലഞ്ചേരി

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി രംഗത്ത്. ഇടത്-വലത് മുന്നണികളെപ്പോലെ ബി.ജെ.പിക്കും കേരളത്തില്‍ സാധ്യതയുണ്ട്. ജനങ്ങളുടെ പിന്തുണ നേടുന്നതില്‍ അവര്‍ വിജയിച്ചിട്ടുണ്ട്. രാജ്യത്തെ ക്രൈസ്തവര്‍ അരക്ഷിതാവസ്ഥയിലല്ലെന്നും അദ്ദേഹം ഈസ്റ്റർ ദിനത്തിൽ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നേരത്തെ, നായര്‍ സമുദായത്തിനും കോണ്‍ഗ്രസുമായി അടുപ്പമുണ്ടായിരുന്നു. എന്നാല്‍ ക്രമേണ അത് കുറഞ്ഞുവന്നു. കോണ്‍ഗ്രസില്‍ പ്രതീക്ഷയില്ലാത്തതിനാലാണ് ഒരുവിഭാഗം ഇടതുപക്ഷത്തേക്ക് മാറിയത്. എന്നാല്‍, പല സാഹചര്യങ്ങളിലും അവര്‍ക്കും പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞില്ല. അതിനാല്‍, ആളുകള്‍ മറ്റൊരു സാധ്യത…

Read More