വിക്രം ലാൻഡറിന്റെ ത്രീ ഡി ചിത്രം പുറത്ത് വിട്ട് ഐഎസ്ആർഒ

ചന്ദ്രോപരിതലത്തിൽ നിലയുറപ്പിച്ചിരിക്കുന്ന ലാൻഡറിന്റെ ത്രീഡി ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. പ്ര​ഗ്യാൻ റോവറിലെ നാ​വി​ഗേഷനൽ ക്യാമറയിൽ പകർത്തിയ രണ്ടു ചിത്രങ്ങൾ ചേർത്തുകൊണ്ടാണ് ചന്ദ്രോപരിതലത്തിന്റെയും വിക്രം ലാൻഡറിന്റെയും മനോഹരമായ ത്രീഡി ചിത്രം തയ്യാറാക്കിയത്. ഇടത് ഭാ​ഗത്തുനിന്നും വലതുഭാ​ഗത്തുനിന്നുമുള്ള ചിത്രങ്ങൾ സംയോജിപ്പിച്ചാണ് ത്രീഡി ചിത്രം ഒരുക്കിയതെന്ന് ഐഎസ്ആർഒ എക്സ് പ്ലാറ്റ്ഫോമിൽ അറിയിച്ചു. ഐഎസ്ആർഒ തന്നെ വികസിപ്പിച്ചതാണ് പ്രഗ്യാൻ റോവറിലെ നാവിഗേഷനൽ ക്യാമറ. ഐഎസ്ആർഒയുടെ ഇലക്ട്രോ–ഒപ്റ്റിക്സ് സിസ്റ്റം ലബോറട്ടറിയാണ് നാവിഗേഷനൽ ക്യാമറ നിര്‍മിച്ചത്. അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷൻ സെന്ററാണ് ചിത്രങ്ങളെ ത്രീ ഡി…

Read More

സ്‌മൈൽ പ്ലീസ്; പ്രഗ്യാൻ പകർത്തിയ വിക്രത്തിന്റെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ

ചാന്ദ്രയാൻ 3 റോവർ പ്രഗ്യാൻ പകർത്തിയ വിക്രം ലാൻഡറുടെ ചിത്രം പുറത്തുവിട്ട് ഐഎസ്ആർഒ. ബുധനാഴ്ച രാവിലെ റോവർ എടുത്ത ചിത്രമാണ് ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ചന്ദ്രനിൽ ഇറങ്ങിയ ശേഷമുള്ള ലാൻഡറിന്റെ ആദ്യ ചിത്രമാണിത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വിഡിയോകളും വിക്രം ലാൻഡർ പകർത്തിയിരുന്നു. ദൗത്യത്തിന്റെ ചിത്രം എന്നു പറഞ്ഞാണ് ഐ.എസ്.ആർ.ഒ ചിത്രം പങ്കുവെച്ചിരിക്കുന്നത്. റോവറിലെ നാവിഗേഷൻ കാമറ ഉപയോഗിച്ചാണ് ചിത്രം പകർത്തിയത്. ബംഗളൂരുവിലെ ഇലക്ട്രോ ഒപ്റ്റിക് സിസ്റ്റംസ് ആണ് നവ്കാംസ് കാമറ വികസിപ്പിച്ചത്. ഇതുവരെയുള്ള എല്ലാ ഫോട്ടോകളും വീഡിയോകളും…

Read More