
‘നായകനെക്കാൾ ഉയരമുള്ള നായിക എന്ന സങ്കൽപം പലർക്കും ഉൾക്കൊള്ളാൻ കഴിയില്ല, അവസരം ലഭിക്കാൻ ബുദ്ധിമുട്ടാണ്’; പ്രാചി ടെഹ്ലാൻ
മൂക്കുത്തി മൂക്കുത്തി കണ്ടില്ല എന്ന ഗാനത്തിന് ചുവടുവെച്ച് മാമാങ്കം സിനിമയുടെ റിലീസിന് മുമ്പ് തന്നെ ആരാധക മനം കവർന്ന നടിയാണ് പ്രാചി ടെഹ്ലാൻ. ഇതുവരെ ഒരു മലയാള സിനിമയിൽ മാത്രമെ അഭിനയിച്ചുള്ളുവെങ്കിൽ കൂടിയും പ്രാചി മലയാളികൾക്ക് സുപരിചിതയാണ്. അമ്മ സംഘടനയുടെ പരിപാടികളിലും അഭിമുഖങ്ങളിലും സ്ഥിരം സാന്നിധ്യമാണ് പ്രാചി. കേരളത്തെയും മലയാളികളെയൊന്നാകെയും ഇഷ്ടമാണെന്നതിനാൽ കൊച്ചിയിലാണ് പ്രാചിയുടെ താമസം. തിരുവോണ ദിവസം മലയാളികളെക്കാൾ മനോഹരമായി ആഘോഷിച്ച ഒരാൾ പ്രാചിയാണ്. ഓഡീഷൻ വഴിയാണ് പ്രാചി മാമാങ്കത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. അഭിനേത്രി എന്നതിലുപരിയായി ഇന്ത്യൻ…