
ആരാധകന്റെ അവസാന ആഗ്രഹം സാധിച്ചുകൊടുത്ത് പ്രഭാസ്; സോഷ്യല്‍ മീഡിയയില്‍ തരംഗമായി വീഡിയോ
പ്രഭാസ് എന്ന നടനെ മലയാളിക്കു പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലൂടെ മലയാളിക്കും പ്രിയതാരമായി മാറി പ്രഭാസ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളിലൊരാളാണെങ്കിലും പ്രഭാസിന്റെ ജീവിതം മാതൃകയാണ്. തന്റെ ആരാധകരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാന്‍ പ്രഭാസ് എപ്പോഴും ശ്രദ്ധിക്കാറുണ്ട്. സാമൂഹ്യപ്രതിബദ്ധതയുള്ള താരം കൂടിയാണ് പ്രഭാസ്. തന്റെ വരുമാനത്തിന്റെ ഒരു ഭാഗം സാമൂഹ്യസേവനത്തിനായി ആ വലിയ മനുഷ്യസ്‌നേഹി മാറ്റിവയ്ക്കുന്നു. അടുത്തിടെ, രോഗബാധിതനായ തന്റെ ആരാധകന്റെ വീട് സന്ദര്‍ശിച്ചതിന്റെ വീഡിയോ വലിയ വാര്‍ത്തയായിരുന്നു. അപൂര്‍വരോഗത്തിനടിപ്പെട്ട രഞ്ജിത്…