
‘പ്രഭാസിന് സോഷ്യൽ മീഡിയ അക്കൗണ്ടില്ല, ചുറ്റും നടക്കുന്നതും അറിയില്ല’; പൃഥ്വിരാജ്
നടൻ പ്രഭാസുമായുള്ള ആത്മബന്ധത്തെക്കുറിച്ച് നടൻ പൃഥ്വിരാജ്. എമ്പുരാൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് പിങ്ക് വില്ലക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സലാർ രണ്ടാം ഭാഗം ഉണ്ടാകുമെന്നും സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാത്ത ആളാണ് പ്രഭാസ് എന്നും പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞു. ‘സ്റ്റാർഡത്തിൽ അധികം ബോധവാനാകാത്ത നടനാണ് പ്രഭാസ്. സ്വന്തം സ്റ്റാർഡത്തെക്കുറിച്ച് അധികം ചിന്തിക്കാതിരിക്കുക എന്നതാണ് എല്ലാവരും ചെയ്യേണ്ടത്. ഞാൻ പ്രഭാസിൽ നിന്നാണ് ഇത് പഠിച്ചതാണ്. സോഷ്യൽ മീഡിയയിൽ പ്രഭാസിന് സ്വന്തമായി അക്കൗണ്ട് ഇല്ല. അദ്ദേഹത്തിന്റെ പേരിലുള്ള സോഷ്യൽ…