
ആറ് ക്രിമിനൽ കേസിലെ പ്രതി; പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി
ബേപ്പൂർ കോസ്റ്റൻ ഇൻസ്‌പെക്ടർ പി ആർ സുനുവിനെതിരായ അച്ചടക്ക നടപടികൾ പുനഃപരിശോധിക്കണമെന്ന് ഡിജിപി. 15 പ്രാവശ്യം വകുപ്പ് തല അച്ചടക്ക നടപടി നേരിട്ടുള്ള ഉദ്യോഗസ്ഥനാണ് സുനു. ബലാത്സംഗം ഉൾപ്പെടെ ആറ് ക്രിമിനൽ കേസിലെയും പ്രതിയാണ് ഇയാൾ. നിലവിൽ അവസാനിപ്പിച്ച കേസ് ഉൾപ്പെടെ പുനഃപരിശോധിക്കണമെന്ന് ഡിജിപി നിർദ്ദേശം നൽകിയിരിക്കുന്നത്. സർക്കാർ പുനഃപരിശോധനയിൽ ഉദ്യോഗസ്ഥന്റെ പ്രവർത്തനം തൃപ്തികരമല്ലെങ്കിൽ പിരിച്ചു വിടൽ ഉൾപ്പെടെ സ്വീകരിക്കും. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക ആഭ്യന്തര സെക്രട്ടറിയാണ്. തൃക്കാക്കര കൂട്ട ബലാത്സംഗ കേസിൽ ഉൾപ്പടെ നിരവധി…