മന്ത്രിമാർ തമ്മിലുള്ള തർക്കം; ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മുഖ്യമന്ത്രി ഇടപെട്ട് മാറ്റിവച്ചു

ഹോക്കി താരം പി.ആർ.ശ്രീജേഷിന്റെ സ്വീകരണച്ചടങ്ങ് മന്ത്രിമാരായ വി.ശിവൻകുട്ടിയും വി.അബ്ദുറഹിമാനും തമ്മിലുള്ള തർക്കംമൂലം മാറ്റി. പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറായ ശ്രീജേഷിനു സ്വീകരണം നൽകാൻ വകുപ്പിനാണ് അർഹതയെന്നു ശിവൻകുട്ടിയും ഒളിംപിക്‌സ് മെഡൽ ജേതാവിനു സ്വീകരണം നൽകേണ്ടത് കായിക വകുപ്പാണെന്ന് അബ്ദുറഹിമാനും വാദിച്ചതോടെ ചടങ്ങ് മാറ്റിവയ്ക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ശ്രീജേഷിന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഇന്നലെ സ്വീകരണം നൽകാനായിരുന്നു കായിക വകുപ്പിന്റെ തീരുമാനം. എന്നാൽ, മുഖ്യമന്ത്രി അസൗകര്യം അറിയിച്ചതോടെ ചടങ്ങു മറ്റൊരു ദിവസം നടത്താമെന്നു കായികവകുപ്പ് അറിയിച്ചു. ഇതിനിടെ, ശിവൻകുട്ടിയുടെ നേതൃത്വത്തിൽ…

Read More

പാരീസ് ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവ് പി.ആർ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി കേരള സർക്കാർ ; രണ്ട് കോടി രൂപ പാരിതോഷികം നൽകും

2024ലെ പാരിസ് ഒളിമ്പിക്സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം അംഗമായ പിആര്‍ ശ്രീജേഷിനെ ആദരിക്കാനൊരുങ്ങി സർക്കാർ. ശ്രീജേഷിന് രണ്ടു കോടി രൂപയാണ് സർക്കാർ പാരിതോഷികമായി നൽകുന്നത്. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ശ്രീജേഷിനെ ആദരിക്കുന്ന വലിയ ചടങ്ങായി നടത്താനാണ് സർക്കാരിന്റെ നീക്കം. ടീമിലെ മറ്റു അം​ഗങ്ങളേയും പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും ചടങ്ങുകളെന്നാണ് വിവരം. 

Read More

പി.ആർ ശ്രീജേഷിനോടുള്ള ആദരം ; 16ആം നമ്പർ ജേഴ്സി പിൻവലിച്ച് ഹോക്കി ഇന്ത്യ

പാരീസ് ഒളിമ്പിക്സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി. ആര്‍ ശ്രീജേഷിന് രാജ്യത്തിന്‍റെ ആദരം. രണ്ട് പതിറ്റാണ്ടു കാലം ഇന്ത്യന്‍ ടീമിന്‍റെ ഗോള്‍ വല കാത്ത ശ്രീജേഷിന്‍റെ 16 ആം നമ്പർ ജഴ്സി ഹോക്കി ഇന്ത്യ പിൻവലിച്ചു. സീനിയർ ടീമിൽ ഇനി ആർക്കും 16ആം നമ്പർ ജഴ്സി നൽകില്ലെന്ന് ഹോക്കി ഇന്ത്യ അറിയിച്ചു. പാരീസില്‍ ശ്രീജേഷിന്‍റെ ചിറകിലേറിയാണ് ഇന്ത്യ സെമിയിലേക്ക് മാര്‍ച്ച് ചെയ്തത്. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍‌ പത്ത് പേരായി ചുരുങ്ങിയിട്ടും ഗ്രേറ്റ് ബ്രിട്ടനെതിരെ ഇന്ത്യ…

Read More

ശ്രീജേഷ് ഇന്ത്യയിലെത്തി; ഒളിംപ്യന്മാർക്ക് രാജകീയ വരവേൽപ്പ്

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മനസ്സുനിറയ്ക്കുന്ന സ്വീകരണമാണെന്ന് ശ്രീജേഷ് പ്രതികരിച്ചു. ‘വളരെ സന്തോഷമുണ്ട്. ഇതുപോലെ ഗംഭീര സ്വീകരണം ലഭിച്ചതില്‍ മനസ്സുനിറഞ്ഞിരിക്കുകയാണ്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടി തിരിച്ചെത്തുമ്പോള്‍ ഇത്തരത്തില്‍ ലഭിക്കുന്ന സ്വീകരണമാണ് ഏതൊരു അത്ലറ്റിനെ സംബന്ധിച്ചും വലുത്’,…

Read More

‘പി.ആർ.ശ്രീജേഷിന് ഐഎഎസ് നൽകണം’; മുഖ്യമന്ത്രിക്ക് കേരള ഒളിംപിക്‌സ് അസോസിയേഷൻ കത്ത് നൽകി

പി.ആർ. ശ്രീജേഷിന് ഐഎഎസ് നൽകണമെന്ന് ആവശ്യപ്പെട്ട് കേരള ഒളിംപിക്‌സ് അസോസിയേഷൻ മുഖ്യമന്ത്രിയ്ക്ക് കത്തു നൽകി. നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോയിന്റ് ഡയറക്ടറാണ് ശ്രീജേഷ്. ഒളിംപിക്‌സ് ഹോക്കിയിൽ വെങ്കല മെഡലോടെ പി.ആർ. ശ്രീജേഷ് രാജ്യാന്തര ഹോക്കിയിൽനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ഒളിംപിക്‌സ് അസോസിയേഷന്റെ ആവശ്യം. ‘മറ്റൊരു മലയാളി കായിക താരത്തിനും ഇല്ലാത്ത നേട്ടങ്ങളുടെ പെരുമ ശ്രീജേഷിനുണ്ട്. ശ്രീജേഷ് ലോകത്തിലെ തന്നെ ഹോക്കി ഇതിഹാസമായാണ് വിരമിക്കുന്നത്. കേരളത്തിന്റെ കായിക രംഗത്തിനൊന്നാകെ പ്രചോദനമായ ശ്രീജേഷിന് ഐഎഎസ് പദവി നൽകി കേരള സർക്കാർ ആദരിക്കണം.’-…

Read More

ഒളിംമ്പിക്സ് ഹോക്കിയിൽ ഇന്ന് ഇന്ത്യയ്ക്ക് വെങ്കല മെഡൽ പോരാട്ടം ; അവസാന മത്സരത്തിന് മലയാളി താരം പി.ആർ ശ്രീജേഷ്

ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് വെങ്കല മെഡൽ പോരാട്ടം.സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ. ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം തുടങ്ങുക.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ഇന്ത്യൻ ഹോക്കിയിലെ വന്‍മതിലായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അവസാന മത്സരം കൂടിയാണിത്. വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുന്നതോടെ ഇന്ത്യൻ ഹോക്കിയിൽ സമാനതകൾ ഇല്ലാത്തൊരു അധ്യായം കൂടിയാകും ഇന്ന് പൂർണമാവുക. വെളിച്ചത്തിന്‍റെയും കലയുടെയും പ്രണയത്തിന്‍റെയും നഗരമായ, എല്ലാത്തിനേയും ചേർത്തുപിടിക്കുന്ന പാരിസിലാണ്…

Read More

പാരിസ് ഒളിമ്പിക്‌സ്; ഫൈനൽ ലക്ഷ്യമിട്ട് ഹോക്കിടീം, നീരജും വിനേഷ് ഫോഗട്ടും ഇന്നിറങ്ങും

പാരിസ് ഒളിംപിക്സിൽ ഹോക്കിയിൽ ഫൈനൽ സീറ്റുറപ്പിക്കാൻ പി ആർ ശ്രീജേഷും സംഘവും ഇന്നിറങ്ങും. ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും ഗുസ്തിയിൽ വിനേഷ് ഫോഗട്ടും ഇന്നിറങ്ങും. ക്വാർട്ടറിൽ ബ്രിട്ടനെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് ഇന്ത്യൻ ഹോക്കി ടീം സെമിയിൽ എത്തിയത്. ഗോൾകീപ്പറും മലയാളിയായുമായ പി ആർ ശ്രീജേഷിന്റെ മികവാണ് ക്വാർട്ടറിൽ ഇന്ത്യയ്ക്ക് തുണയായത്. ഒപ്പം ക്യാപ്റ്റൻ ഹർമ്മൻപ്രീത് സിങ്ങിന്റെ മിന്നും പ്രകടനവും ഇന്ത്യയ്ക്ക് ആത്മവിശ്വാസം നൽകുന്നു. സെമിയിൽ ജർമ്മനിയെ മറികടന്നാൽ ഇന്ത്യയ്ക്ക് വെള്ളിമെഡൽ ഉറപ്പിക്കാം. ഇന്ത്യൻ സമയം രാത്രി 10.30നാണ്…

Read More

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് പി.ആര്‍. ശ്രീജേഷ്

പാരീസ് ഒളിമ്പിക്‌സോടെ അന്താരാഷ്ട്ര ഹോക്കിയില്‍നിന്ന് വിരമിക്കുമെന്ന് പ്രഖ്യാപിച്ച് ഇന്ത്യന്‍ ഗോള്‍ക്കീപ്പര്‍ പി.ആര്‍. ശ്രീജേഷ്. സാമൂഹിക മാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. പാരീസിലേത് ശ്രീജേഷിന്റെ നാലാമത്തെ ഒളിമ്പിക്‌സാണ്. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ ടീമംഗമാണ് ഈ മലയാളി സൂപ്പര്‍ താരം. കരിയറില്‍ പിന്തുണച്ച കുടുംബം, ടീമംഗങ്ങള്‍, ആരാധകര്‍ എന്നിവര്‍ക്ക് അദ്ദേഹം നന്ദിയറിയിച്ചു. 2006-ലാണ് ശ്രീജേഷിന്റെ ഇന്ത്യക്കുവേണ്ടിയുള്ള അരങ്ങേറ്റം. ജി.വി. രാജ സ്‌കൂളില്‍നിന്നാണ് ശ്രീജേഷിന്റെ ഹോക്കിയിലെ തുടക്കം. അച്ഛന്‍ പശുവിനെ വിറ്റാണ് ആദ്യമായി കിറ്റ് വാങ്ങിത്തന്നതെന്ന…

Read More