
സീപ്ലെയിൻ പദ്ധതി ; മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കും , പിപി ചിത്തരഞ്ജൻ എംഎൽഎ
സീ പ്ലെയിൻപദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിച്ചാൽ എതിർക്കുമെന്ന് സിഐടിയു മത്സ്യത്തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി പി.പി ചിത്തരഞ്ജൻ എംഎൽഎ. ആലപ്പുഴയുടെ അടിയന്തരാവശ്യമല്ല സീപ്ലെയിൻ, അതുകൊണ്ട് ജില്ലയിലേക്ക് സ്വാഗതം ചെയ്യുന്നില്ല. മത്സ്യത്തൊഴിലാളികൾക്ക് ദോഷകരമല്ലാത്ത വിധത്തിൽ ആണ് പദ്ധതിയെങ്കിൽ അംഗീകരിക്കുമെന്നും ചിത്തരഞ്ജൻ പറഞ്ഞു. 2013 ൽ പി.പി ചിത്തരഞ്ജൻ്റെ നേതൃത്വത്തിൽ പദ്ധതിക്കെതിരെ സമരം ചെയ്തിരുന്നു. ഇതിനിടെ സീപ്ലെയിൻ പരീക്ഷണപ്പറക്കൽ വിജയകരമായി. ബോൾഗാട്ടിയിൽ നിന്ന് പുറപ്പെട്ട വിമാനം മാട്ടുപ്പെട്ടി അണക്കെട്ടിൽ പറന്നിറങ്ങി. പരീക്ഷണപ്പറക്കൽ ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ്…