പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരം പൊഴിയൂരിൽ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തിയതായി വിവരം. കുളച്ചലുള്ള കോഴിക്കടയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഈ മാസം 20നാണ് പൊഴിയൂരിൽ നിന്നും ആദർശ് സഞ്ചുവിനെ കാണാതായത്. കുളത്തൂർ ടെക്നിക്കൽ സ്കൂളിലെ വിദ്യാർത്ഥിയായ ആദർശിനെ സ്കൂളിൽ നിന്നാണ് കാണാതായത്. എന്നാൽ കാണാതായി ആഴ്ച്ചകൾ പിന്നിട്ടിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമല്ലെന്ന് ആരോപിച്ച് മാതാപിതാക്കൾ രം​ഗത്തെത്തിയിരുന്നു. അതിനിടെയാണ് ഇന്ന് കുട്ടിയെ കണ്ടെത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര അതിയന്നൂർ സ്വദേശികളായ സഞ്ജുവിന്റെയും ശ്രീജയുടെയും മകനാണ് ആദർശ്. കഴിഞ്ഞ ഇരുപതിന് രാവിലെ…

Read More