
“നജസ്സ്”: ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു
2019ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി- ദ സെന്റൻസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശ്രീജിത്ത് പൊയിൽക്കാവ് കഥ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ” നജസ്സ് ” എന്ന ചലച്ചിത്രത്തിന്റെ ചിത്രീകരണം കോഴിക്കോട് പുരോഗമിക്കുന്നു. ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനുള്ള ഈ ചിത്രത്തിൽ കുവിയെന്ന നായ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു. കൈലാഷ്, ടിറ്റോ വിൽസൺ, സജിത മഠത്തിൽ, കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, അമ്പിളി സുനിൽ, ദേവരാജ്, രമേഷ് കാപ്പാട് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. മലബാറിലെ…