ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം; ഭയന്ന് ജനം

കാലിഫോർണിയയിലെ ലോസ് ആഞ്ചെലെസിൽ ശക്തമായ ഭൂകമ്പം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് ഭൂകമ്പമുണ്ടായത്. 4.4 തീവ്രതയുള്ള ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം ഹൈലാൻഡ് പാർക്കാണ്. ഏറെ പ്രശസ്തമായ ഹോളിവുഡ് അടയാളവും ഗ്രിഫിത്ത് ഒബ്സർവേറ്ററിക്ക് സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഉച്ച കഴിഞ്ഞ് 12.20ഓടെയാണ് വലിയ രീതിയിൽ കെട്ടിടങ്ങൾ കുലുങ്ങി വിറയ്ക്കാൻ തുടങ്ങിയത്.  ജിയോളജിക്കൽ സർവേ ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. വലിയ രീതിയിലുള്ള നാശനഷ്ടങ്ങളും ആളപായവും ഭൂകമ്പത്തിലുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപ നഗരങ്ങളായ പാസഡീന, ഗ്ലെൻഡേൽ എന്നിവടങ്ങളിലേക്കും ഭൂകമ്പത്തിന്റെ ആഘാതമുണ്ടായതായാണ് ജിയോളജിക്കൽ…

Read More