
അധികാര ദുർവിനിയോഗം; പൂജ ഖേദ്കറുടെ ഐ എ എസ് പദവി റദ്ദാക്കാൻ യുപിഎസ്‍സി
അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാൻ യു പി എസ്‍സി നടപടി തുടങ്ങി. ഇനിയുള്ള എല്ലാ പരീക്ഷകളിൽനിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോർട്ട് മഹാരാഷ്ട്ര സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ചിരുന്നു. പ്രാഥമിക അന്വേഷണത്തിൽ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയിൽ ഐഡി, മൊബൈൽ നമ്പർ എന്നിവ…