വൈദ്യുതി ക്ഷാമം പരിഹരിക്കാൻ നടപടിയുമായി കുവൈത്ത്

വൈദ്യുതി ക്ഷാമം പരിഹരിക്കൻ ശക്തമായ നടപടികളുമായി കുവൈത്ത് വൈദ്യുതി മന്ത്രാലയം. കനത്ത ചൂടും പവർ സ്റ്റേഷൻ തകരാറിലായതുമാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണം. കഴിഞ്ഞ ദിവസം രാജ്യത്തെ 40ലധികം സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങിയിരുന്നു. വർദ്ധിച്ച വൈദ്യുതി ഉപഭോഗവും ഉയർന്ന താപനിലയും നിലവിലെ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ താപനില 52 ഡിഗ്രി സെൽഷ്യസായി ഉയർന്നിട്ടുണ്ട്. നിലവിൽ ഗൾഫ് ശൃംഖലയിൽ നിന്ന് ലഭിക്കുന്ന 400 മെഗാവാട്ട് ഊർജം രാജ്യത്തിന്റെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ പര്യാപ്തമല്ല. അടുത്ത…

Read More