‘ഇത്രയും വയസായില്ലേ, ഇനി നിർത്തിക്കൂടെയെന്ന് പ്രൊഡക്ഷൻ മാനേജർ ചോദിച്ചു, ഇതാണ് കാഴ്ചപ്പാട്’; പത്മപ്രിയ

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ‘അമ്മ’ സംഘടനയിലെ ഭാരവാഹികൾ രാജിവച്ചത് ഷോക്കായിരുന്നെന്ന് നടി പത്മപ്രിയ. താനത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പത്മ പ്രിയ പറയുന്നു. മുഴുവൻ എക്‌സിക്യൂട്ട് കമ്മിറ്റി രാജിവച്ചപ്പോൾ ആർക്കാണ് രാജിക്കത്ത് നൽകിയത്. ജനറൽ ബോഡി നടത്തുന്നതിനെപ്പറ്റിയൊന്നും പറയാതെ പുറത്തുപോകുന്നത് ഉത്തരവാദിത്തമില്ലായ്മയായിട്ടാണ് തനിക്ക് തോന്നുന്നതെന്നും അവർ അഭിപ്രായപ്പെട്ടു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ. ഞാനും ആ ഒരു അസോസിയേഷന്റെ ഭാഗമാണെന്നാണ് കരുതുന്നത്. രാജി കൊണ്ട് ഇതിനൊരു പരിഹാരം ലഭിക്കില്ലെന്നാണ് എന്റെ അഭിപ്രായം. ഞാനും രേവതി ചേച്ചിയുമൊക്കെ…

Read More

‘താരങ്ങൾ എങ്ങനെയാണ് അന്യരായത്?, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല’; മോഹൻലാൽ

‘അമ്മ’യുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരണമെന്ന് മോഹൻലാൽ. സിനിമാ മേഖലയെ രക്ഷിക്കേണ്ടത് മാധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാധ്യമങ്ങൾക്ക് അന്യരായതെന്നും മോഹൻലാൽ ചോദിച്ചു. ‘ഡബ്ല്യുസിസി, അമ്മ എന്നൊക്കെയുള്ള വിഷയങ്ങൾ വിടൂ. നിങ്ങൾ മലയാള സിനിമയെപ്പറ്റി സംസാരിക്കൂ. ഒരുപാട് സംഘടനകളില്ലേ. അവരുമായിട്ടൊക്കെ സംസാരിക്കൂ. അമ്മ എന്ന് പറയുന്ന സംഘടന ഇതിനൊക്കെ പ്രതികരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെയാണ്, കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് ആരൊക്കൊണെന്നൊക്കെ അറിയട്ടേ. എന്നോട് ചോദിച്ചാൽ, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല….

Read More

സിപിഎമ്മിലും പവർ ഗ്രൂപ്പ്, ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുന്നു: വിഡി സതീശൻ

ബലാത്സംഗകേസിൽ പ്രതിയായ എംഎൽഎയെ സംരക്ഷിക്കുന്ന സിപിഎമ്മിനും സർക്കാരിനുമെതിരെ പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎമ്മിലും പവർ ഗ്രൂപ്പ് പ്രവർത്തിക്കുന്നുവെന്നും ഇവർ കുറ്റവാളികൾക്ക് കുടപിടിക്കുകയാണെന്നു വി ഡി സതീശൻ കുറ്റപ്പെടുത്തി. ആരോപണ വിധേയരായ ആളുകളെ പൂർണമായി സംരക്ഷിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. മലയാള സിനിമ നാണക്കേടിലേക്ക് പോകുന്നതിന് ഉത്തരവാദി സിപിഎം നയിക്കുന്ന സംസ്ഥാന സർക്കാറിനാണെന്നും സതീശൻ തുറന്നടിച്ചു. ആരോപണ വിധേയരായ ആളുകളെ സംരക്ഷിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് പ്രശ്‌നം കൂടുതൽ വഷളാകാൻ ഇടയാക്കും. അതിക്രമം നേരിട്ടവർ ധൈര്യമായി വന്ന്…

Read More

മലയാള സിനിമയിൽ ഒരു ‘പവർ ഗ്രൂപ്പ് ‘; ഗ്രൂപ്പിനെ ‘മാഫിയ സംഘം ‘ എന്ന് വിശേഷിപ്പിച്ച് ഒരു നടൻ

സിനിമാ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടു. റിപ്പോർ‌ട്ടിൽ ​ഗുരുതര ആരോപണങ്ങളാണുള്ളത്. സിനിമാ മേഖലയിൽ ഒരു പവർ ​ഗ്രൂപ്പ് നിലനിൽക്കുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിൽ സംവിധായകരും നടന്മാരും നിർമാതാക്കളും ഉൾപ്പെടെ 15 പുരുഷന്മാരാണുള്ളത്. ഇവർ സിനിമയെ നിയന്ത്രിക്കുന്നു. ഈ ​ഗ്രൂപ്പ് പലരേയും വിലക്കിയതായും റിപ്പോർട്ട്. മലയാള സിനിമയിലെ ഒരു നടൻ ഈ പവർ ​ഗ്രൂപ്പിനെ മാഫിയ സം​ഘം എന്ന് വിശേഷിപ്പിച്ചതായി റിപ്പോർട്ടിൽ പറയുന്നു. അപ്രഖ്യാപിത വിലക്കുമൂലം ഈ നടന് സീരിയലിലേക്ക്…

Read More