സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്ന് സർക്കാർ; മറ്റു വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിക്ക് സർക്കാർ നിർദ്ദേശം

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ​വേണ്ടെന്ന് സർക്കാർ. വൈദ്യുതി മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. അതേസമയം ലോഡ് ഷെഡിങ്ങില്ലാതെ മറ്റ് വഴികൾ നിർദ്ദേശിക്കാൻ കെ എസ് ഇ ബിയോട് സർക്കാർ നിർദേശിച്ചു. വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയര്‍ന്നതിനാല്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങൾ ചര്‍ച്ച ചെയ്യുന്നതിനായാണ് ഉന്നതതല യോഗം ചേർന്നത്. ലോഡ് ഷെഡിങ് ഏർപ്പെടുത്താതെ പ്രതിസന്ധി പരിഹരിക്കാനാകുമോ എന്നതായിരുന്നു പ്രധാന ചർച്ച. പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുതിച്ചു ഉയരുന്നത് വലിയ വെല്ലുവിളി…

Read More

രാത്രിയിൽ അപ്രഖ്യാപിത പവർകട്ട്; കെ.എസ്.ഇ.ബി. ഓഫീസ് ജനം കൈയേറി

ചൂട് കൂടി നിൽക്കുന്ന സമയം രാത്രിയിൽ കെ.എസ്.ഇ.ബി.യുടെ അപ്രഖ്യാപിത പവർകട്ട്. വിയർത്തൊട്ടി ഉറക്കം നഷ്ടമായ സ്ത്രീകളടക്കമുള്ളവർ കുഞ്ഞുങ്ങളുമായി അർധരാത്രി പാലാരിവട്ടം കെ.എസ്.ഇ.ബി. ഓഫീസിലേക്ക് ഇരച്ചെത്തി. ഇടപ്പള്ളി മഠം ജങ്ഷൻ, മൈത്രി നഗർ, കലൂർ, കറുകപ്പിള്ളി, പെരുമ്പോട്ട, പോണേക്കര എന്നീ ഭാഗങ്ങളിൽനിന്നുള്ള വൈദ്യുതി ഉപഭോക്താക്കളാണ് പാലാരിവട്ടം സെക്ഷൻ ഓഫീസിലേക്ക് എത്തിയത്. സംഭവമറിഞ്ഞ് പാലാരിവട്ടം പോലീസും സ്ഥലത്തെത്തി. വൈദ്യുതിബന്ധം പുനഃസ്ഥാപിക്കാതെ വീടുകളിലേക്ക് തിരിച്ചുപോകില്ലെന്ന് ജനങ്ങൾ നിലപാടെടുത്തതോടെ പോലീസും കെ.എസ്.ഇ.ബി. അധികൃതരും കുഴങ്ങി. രണ്ടാഴ്ച മുൻപ് ഇതേ പ്രശ്‌നത്തിൽ പോണേക്കരയിലെ ഭാര്യയും…

Read More

പവർകട്ട് ഒഴിവാക്കാൻ സഹകരിക്കണം, വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം: കെഎസ്ഇബി

പവർകട്ട് ഒഴിവാക്കാൻ ജനങ്ങളുടെ സഹകരണം തേടി കെഎസ്ഇബി. നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമാണ് സംസ്ഥാനത്തെന്നും വൈകുന്നേരം 6 മുതൽ രാത്രി 11 വരെ അത്യാവശ്യമില്ലാത്ത വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കരുതെന്നും കെ.എസ്.ഇ.ബി. സംസ്ഥാനത്തിന് ലഭിച്ചിരുന്ന വൈദ്യുതിയിൽ 300 മെഗാവാട്ടിന്റെ കുറവാണുണ്ടായത്. കാലവർഷത്തിൽ ഇത്രയും വലിയ പ്രതിസന്ധി ഇതിന് മുൻപ് നേരിടേണ്ടി വന്നിട്ടില്ലെന്ന് കെഎസ്ഇബി പറയുന്നു.