താരങ്ങളില്‍ മുന്നിൽ മലയാളികളുടെ പ്രിയ നടൻ പ്രഭാസ്

ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. വിജയ്ക്ക് ഒന്നാം സ്ഥാനം നഷ്‍ടമായതാണ് താരങ്ങളുടെ പട്ടികയിലെ പ്രധാന പ്രത്യേകതയായി കാണാവുന്നത്. ബാഹുബലിയിലൂടെ മലയാളികളുടെയും പ്രിയപ്പെട്ട താരമായ പ്രഭാസാണ് ഒന്നാമത് എന്നുമാണ് റിപ്പോര്‍ട്ട്. ഷാരൂഖ് ഒക്ടോബറിലും മൂന്നാം സ്ഥാനത്താണെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. ഒക്ടോബര്‍ മാസത്തെ ഇന്ത്യൻ നായക താരങ്ങളുടെ ജനപ്രീതി അടിസ്ഥാനമാക്കിയുള്ള പട്ടികയാണ് പുറത്തുവിട്ടത്. ഓര്‍മാക്സ് മീഡിയയാണ് ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ദ രാജാ സാബടക്കം നിരവധി ചിത്രങ്ങള്‍ പ്രഭാസിന്റേതായി റിലീസാകാനുണ്ട്. പ്രഭാസിന് നിരന്തരം വാര്‍ത്തകളില്‍…

Read More