പുതുതായി നിർമിച്ച പാലത്തിൽ കുഴി രൂപപ്പെട്ടു , ഗതാഗതം പൂർണമായും നിർത്തി ; സംഭവം ബിഹാറിൽ

ബിഹാറിൽ ദേശീയ പാതയിൽ പുതുതായി നിർമ്മിച്ച പാലത്തിൽ കുഴി. വൈശാലി ജില്ലയിലാണ് സംഭവം. എൻഎച്ച് 31 ലെ മേൽപ്പാലത്തിലാണ് കുഴി രൂപപ്പെട്ടത്. പാലം നിർമ്മിച്ചിട്ട് അധിക കാലമായില്ലെന്നാണ് റിപ്പോർട്ട്. ചപ്രയേയും ഹാജിപൂരിനേയും ബന്ധിപ്പിക്കുന്ന പാലത്തിലാണ് കുഴി രൂപപ്പെട്ടിരിക്കുന്നത്. കുഴി കണ്ടെത്തിയതിന് പിന്നാലെ ഇതുവഴിയുള്ള ഗതാഗതം പൂർണ്ണമായും നിർത്തലാക്കി. നിർമ്മാണത്തിന് ഉപയോഗിച്ച കമ്പി അടക്കമുള്ളവ പുറത്ത് കാണുന്ന രീതിയിലുള്ള കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. തിങ്കളാഴ്ചയാണ് പാലത്തിൽ വലിയ കുഴി രൂപപ്പെട്ടത്. റോഡിന്…

Read More