മരണാനന്തര ബഹുമതിയായി രത്തൻ ടാറ്റയ്ക്ക് ഭാരതരത്ന നല്‍കണം; ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍

ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റയ്ക്ക് മരണാന്തര ബഹുമതിയായി ഭാരതരത്ന നല്‍കണമെന്ന് ക്യാബിനറ്റ് പ്രമേയം പാസാക്കി മഹാരാഷ്ട്ര സർക്കാർ. ഇന്ന് അടിയന്തര ക്യാബിനറ്റ് യോഗം ചേർന്നാണ് പ്രമേയം പാസാക്കിയത്. ഇന്നലെ രാത്രി 12 മണിയോടെയാണ് രത്തൻ ടാറ്റ അന്തരിച്ചത്. മുംബൈ ബ്രീച്ച്‌ കാൻഡി ആശുപത്രിയില്‍ 4 ദിവസമായി ചികിത്സയില്‍ കഴിയവേ ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Read More