
നൂഹിലെ വിഎച്ച്പി ഘോഷയാത്ര, മുസിംങ്ങൾ ഒഴിഞ്ഞ് പോണമെന്ന് പോസ്റ്റർ; സന്യാസിമാരെ തടഞ്ഞ് പൊലീസ്
ഹരിയാനയിലെ നൂഹിൽ വിഎച്ച്പി നടത്തുന്ന ഘോഷയാത്രക്കിടെ വിദ്വേഷം പടർത്തുന്ന പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. മുസ്‌ലിംകൾ ഒഴിഞ്ഞു പോകണമെന്നാണ് പോസ്റ്ററിലെ വാചകങ്ങൾ. ഒഴിഞ്ഞുപോയില്ലെങ്കിൽ കുടിലുകൾക്കു തീയിടുമെന്നാണ് ബജ്റംഗ്ദളിന്റെയും വിഎച്ച്പിയുടെയും പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പറയുന്നത്. വിലക്കുകളെ മറികടന്നു കൊണ്ടാണ് വിഎച്ച്പി ഇന്ന് ശോഭായാത്ര നടത്തുന്നത്. ബാരിക്കേഡുകൾ നിരത്തി യാത്ര തടയാനാണ് പൊലീസിന്റെ തീരുമാനം. അയോധ്യയിൽനിന്ന് യാത്രയിൽ പങ്കെടുക്കുന്നതിനായി എത്തിയവരെ പൊലീസ് അതിർത്തിയിൽ തടഞ്ഞു. തുടർന്ന് സന്യാസിമാർ നിരാഹാര സമരം ആരംഭിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകര്‍ക്ക് ഉൾപ്പെടെ പ്രദേശത്തേക്ക് കടക്കുന്നതിന് പൊലീസ് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്….