ഇൻവസ്റ്റിഗേറ്റീവ് ത്രില്ലറുമായി കോട്ടയം രമേഷും രാഹുൽ മാധവും; ”പാളയം പി.സി” ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ചിരകരോട്ട് മൂവിസിന്റെ ബാനറിൽ ഡോ.സൂരജ് ജോൺ വർക്കി നിർമ്മിച്ച്, കോട്ടയം രമേഷ്, രാഹുൽ മാധവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വി.എം അനിൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘പാളയം പി.സി’യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ആയി. ഫാമിലി ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൻ്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത് സത്യചന്ദ്രൻ പോയിൽ കാവ്, വിജിലേഷ് കുറുവാലൂർ എന്നിവർ ചേർന്നാണ്. നിർമ്മാതാവ് ഡോ.സൂരജ് ജോൺ വർക്കിയാണ് തിരക്കഥയിലെ ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ. ത്രില്ലർ ചിത്രം എന്നതിലുപരി സംഗീതത്തിനും ഹാസ്യത്തിനും…

Read More

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന ‘അന്ത്യ കുമ്പസാരം’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ഒരു വയസ്സുള്ള കുട്ടി കേന്ദ്ര കഥാപാത്രമാകുന്ന അന്ത്യ കുമ്പസാരം എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കണ്ണീരും പുഞ്ചിരിയുമായി നിൽക്കുന്ന നിഷ്‌കളങ്കമായ കുട്ടിയുടെ ഓമനത്തമുള്ള മുഖം. ഇതിനോടകം തന്നെ ഈ സിനിമയുടെ പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ ജന ശ്രദ്ധ ആകർഷിച്ചു വരികയാണ്. ചിത്രത്തിന്റെ രചനയും സംവിധാനവും രാകേഷ് രവി നിർവഹിക്കുന്നു. സബൂർ റഹ്‌മാൻ ഫിലിംസിന്റെ ബാനറിൽ സബൂർ റഹ്‌മാൻ ചിത്രം നിർമ്മിക്കുന്നു. ത്രില്ലർ പശ്ചാത്തലത്തിൽ സാമൂഹ്യപ്രസക്തിയുള്ള കഥയാണ് ചിത്രം പറയുന്നത്. ഒരു വയസ്സുള്ള ഇതൾ ശ്രീ എന്ന…

Read More

”ഉയിർ”; പുതിയ പോസ്റ്റർ റിലീസായി

മാല പാർവ്വതി, മനോജ്‌ കെ.യു എന്നിവർ ഒന്നിക്കുന്ന ”ഉയിർ”; പുതിയ പോസ്റ്റർ റിലീസായി. സംവിധായകൻ അജയ് വാസുദേവ് നിർമ്മിക്കുന്ന ചിത്രമാണിത്. നിരവധി മാസ്സ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ച സംവിധായകൻ അജയ് വാസുദേവ് ആദ്യമായി നിർമ്മിക്കുന്ന ചിത്രമാണ് ‘ഉയിർ’. മാല പാർവ്വതി, മനോജ്‌ കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ റിലീസായി. നവാഗതനായ ഷെഫിൻ സുൽഫിക്കർ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അജയ് വാസുദേവിൻ്റെ …

Read More

നായകൻ ഷൈൻ ടോം ചാക്കോ, നായികമാരായി ദിവ്യാ പിള്ളയും ആത്മീയയും: ‘നിമ്രോദ്’ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി

ഷൈൻ ടോം ചാക്കോയെ നായകനാക്കി ആർ.എ ഷഫീർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നിമ്രോദ്’. ചിത്രത്തിന്റെ ഒഫീഷ്യൽ ലോഞ്ചിംഗും, ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസും ദുബായിൽ നടന്നു. ഡെവിൾസ് സൈക്കോളജി എന്ന ടാക് ലൈനിലുള്ള പോസ്റ്ററിൽ പോലീസ് വേഷത്തിലുള്ള ഷൈനിനെയാണ് കാണുന്നത്. സിറ്റി ടാർഗറ്റ് എന്റർടൈൻമെന്റിന്റെ ബാനറിൽ അഗസ്റ്റിൻ ജോസഫ് ആണ് ചിത്രം നിർമ്മിക്കുന്നത്. തീർത്തും ക്രൈം ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത് കെ.എം. പ്രതീഷാണ്. നാല് സ്ത്രീകഥാപാത്രങ്ങൾ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ ദിവ്യാപിള്ള,…

Read More

നൊ​ണ ടീ​സ​ർ പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു

ഇ​ന്ദ്ര​ൻ​സി​നെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​മാ​ക്കി മി​സ്റ്റി​ക്ക​ൽ റോ​സ് പ്രോ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പ്ര​വാ​സി​യാ​യ ജേ​ക്ക​ബ് ഉ​തു​പ്പ് നി​ർ​മി​ച്ച് രാ​ജേ​ഷ് ഇ​രു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന “നൊ​ണ” എ​ന്ന ചി​ത്ര​ത്തിന്‍റെ ടീ​സ​ർ പോ​സ്റ്റ​ർ, പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ ഫേ​യ്സ് ബു​ക്ക് പേ​ജു​ക​ളി​ലൂ​ടെ റി​ലീ​സ് ചെ​യ്തു. ഗോ​ഡ് വി​ൻ, ബി​ജു ജ​യാ​ന​ന്ദ​ൻ, സ​തീ​ഷ് കെ ​കു​ന്ന​ത്ത്, പ്ര​മോ​ദ് വെ​ളി​യ​നാ​ട്, ശ്രീ​ജി​ത്ത്‌ ര​വി, ജ​യ​ൻ തി​രു​മ​ന, ശി​ശി​ര സെ​ബാ​സ്റ്റ്യ​ൻ തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താരങ്ങൾ. ര​ച​ന ഹേ​മ​ന്ത് കു​മാ​ർ, ( അ​പ്പോ​ത്തി​ക്ക​രി, കൊ​ത്ത് )ഛായാ​ഗ്ര​ഹ​ണം ​പോ​ൾ ബ​ത്തേ​രി,…

Read More

“ദി സ്പോയിൽസ്” രണ്ടാമത്തെ പോസ്റ്റർ റിലീസ് ചെയ്തു

അഞ്ജലി അമീർ, പ്രീതി ക്രിസ്റ്റീന പോൾ, എം എ റഹിം, വിനീത് മോഹൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഞ്ചിത്ത് ദിവാകർ കഥ എഴുതി സംവിധാനം ചെയ്യുന്ന “ദി സ്പോയിൽസ്” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഹണി റോസ്,അനു സിത്താര എന്നിവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. മാർബെൻ സ്റ്റുഡിയോസിന്റെ ബാനറിൽ എം എ റഹിം നിർമ്മിക്കുന്ന ഈ ചിത്രത്തിൽ ആര്യ ആദി ഇന്റർനാഷണലിന്റെ ബാനറിൽ എം എ ജോഷി,മഞ്ചിത്ത് ദിവാകർ എന്നിവർ…

Read More

മലയാളത്തിലെ ആദ്യ സ്ളാഷർ ത്രില്ലറുമായി ‘ഉയിർപ്പ്’; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

നിരവധി പ്രേക്ഷക പ്രശംസ നേടിയ ‘ബന്നേർഘട്ട’ എന്ന സിനിമക്ക് ശേഷം വിഷ്ണു നാരായണൻ രചനയും സംവിധാനവും ചെയ്യുന്ന പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. ‘ഉയിർപ്പ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം മലയാള സിനിമയിൽ ഇതിനകം കാണാത്ത ‘സ്ളാഷർ ത്രില്ലർ’ എന്ന സ്വഭാവത്തിലുള്ള സിനിമയാണ്. മലയാളത്തിലെ പ്രമുഖ സംവിധായകരും, മറ്റ് ചലച്ചിത്ര പ്രവർത്തകരും ചേർന്നാണ് പോസ്റ്റർ റിലീസ് ചെയ്തത്. ബന്നേർഘട്ടക്ക് ശേഷം തോട്ടിങ്ങൽ ഫിലിംസിൻ്റെ ബാനറിൽ ഷമീർ തോട്ടിങ്ങൽ ആണ് ചിത്രം നിർമ്മിക്കുന്നത്. മലയാളം, തമിഴ്, ഹിന്ദി…

Read More

ശ്രീനാഥ് ഭാസിയും വാണി വിശ്വനാഥും ഒന്നിക്കുന്ന ‘ആസാദി’; സെക്കന്‍റ് ലുക്ക് പോസ്റ്റര്‍ റിലീസായി

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പോസ്റ്ററില്‍ വാണി വിശ്വനാഥിന്റെ ചിത്രമാണുള്ളത്. വാണി വിശ്വനാഥ് ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുന്നു എന്ന പ്രത്യേകതയുണ്ട് ഈ ചിത്രത്തിന്. കിംഗിലും ഉസ്താദിലും കണ്ട അതേ ലുക്കില്‍ തന്നെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. വാണിയുടെ മാസ്റ്റര്‍ പീസായ പൊലീസ് വേഷം തന്നെ രണ്ടാം വരവിലും അവതരിപ്പിക്കുന്നു. രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. ശ്രീനാഥ് ഭാസിയുടെ…

Read More

ശ്രീനാഥ് ഭാസിയുടെ ‘ആസാദി’യുടെ ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസായി

ശ്രീനാഥ് ഭാസി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാ​ഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്….

Read More

കട്ടപ്പാടത്തെ മാന്ത്രികൻ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു

നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനോദ് കോവൂർ,ശിവജി ഗുരുവായൂർ,ഷുക്കൂർ വക്കീൽ വിജയൻ കാരന്തൂർ,നിവിൻ,തേജസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന പ്രൊഡക്ഷൻസിന്റെ ബാനറിൽ…

Read More