ആദ്യം പോസ്റ്റൽ ബാലറ്റുകൾ എണ്ണിത്തീർക്കില്ല: ഇന്ത്യാസഖ്യത്തിന്റെ ആവശ്യം തള്ളി

പോസ്റ്റൽ ബാലറ്റ് ആദ്യം എണ്ണി തീർക്കണമെന്ന ഇന്ത്യാ സഖ്യത്തിന്റെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷൻ. പോസ്റ്റൽ ബാലറ്റുകൾ ആദ്യം എണ്ണുന്നതു പ്രായോഗികമല്ലെന്നാണു കമ്മിഷന്റെ നിലപാട്. പോസ്റ്റൽ ബാലറ്റുകൾ സൂക്ഷിച്ചുവയ്ക്കാൻ വ്യവസ്ഥയുണ്ട്. കൃത്രിമം നടക്കുമെന്ന വാദം അംഗീകരിക്കാനാവില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. എക്സിറ്റ് പോളുകൾ പുറത്തുവന്നതിനു പിന്നാലെയാണു വോട്ടെണ്ണല്‍ സുതാര്യമാക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യാ മുന്നണി നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്. തിരഞ്ഞെടുപ്പ് ഫലത്തെയും തിരഞ്ഞെടുപ്പ് കമ്മിഷനെയും അപമാനിക്കാന്‍ ഇന്ത്യാ സഖ്യം ശ്രമിക്കുന്നുവെന്നാരോപിച്ച് ബിജെപി നേതാക്കളും തൊട്ടുപിന്നാലെ കമ്മിഷനിലെത്തി. 295 സീറ്റുകളിലധികം നേടി…

Read More

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള തപാല്‍ വോട്ട്; നിർണായക തീരുമാനവുമായി കേന്ദ്ര നിയമ മന്ത്രാലയം

തെരഞ്ഞെടുപ്പില്‍ 80 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് നല്‍കിയിരുന്ന തപാല്‍ വോട്ട് സൗകര്യം 85 വയസിന് മുകളിലുള്ളവര്‍ക്കായി ഭേദഗതി വരുത്തി. വോട്ടര്‍ പട്ടികയില്‍ പേരുള്ള 85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഈ സൗകര്യം ഉപയോഗിക്കാമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ പറഞ്ഞു. പ്രായാധിക്യം കൊണ്ടുള്ള ബുദ്ധിമുട്ടുള്ളവര്‍ക്ക് പോളിംഗ് കേന്ദ്രത്തില്‍ പോകാതെ തന്നെ വോട്ട് ചെയ്യുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കുന്നതെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  ദേശീയ ഇലക്ഷന്‍ കമ്മീഷന്റെ അഭിപ്രായം തേടിയ ശേഷം കേന്ദ്ര നിയമ മന്ത്രാലയമാണ്…

Read More

സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ റദ്ദാക്കി തപാല്‍വകുപ്പ്

കുടിശ്ശികയായതോടെ സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പുമായുള്ള കരാര്‍ തപാല്‍വകുപ്പ് റദ്ദാക്കി. ഇതോടെ മോട്ടോര്‍ വാഹന വകുപ്പില്‍നിന്ന് ലൈസന്‍സ്, ആര്‍.സി. ഉള്‍പ്പെടെയുള്ള രേഖകള്‍ സ്പീഡ് പോസ്റ്റില്‍ അയക്കാതായി. ഇവ മോട്ടോര്‍ വാഹനവകുപ്പ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. 2.08 കോടി രൂപയാണ് മോട്ടോര്‍ വാഹന വകുപ്പ് തപാല്‍വകുപ്പിന് നല്‍കാനുള്ളത്. 2023 ജൂലായ് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള തുകയാണിത്. നവംബര്‍ ഒന്നുമുതലാണ് മോട്ടോര്‍ വാഹനവകുപ്പുമായുള്ള ബി.എന്‍.പി.എല്‍. (ബുക്ക് നൗ പേ ലേറ്റര്‍- ഇപ്പോള്‍ ബുക്ക് ചെയ്യുക പിന്നീട് പണമടയ്ക്കുക സൗകര്യം) കരാര്‍ തപാല്‍വകുപ്പ്…

Read More